ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ മൂന്നാമതും വിവാഹിതനായി; വധു 33കാരി
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ മൂന്നാമതും വിവാഹിതനായി. പ്രതിശ്രുത വധു കാരി സൈമണ്ട്സിനെ ലളിതമായ സ്വകാര്യ ചടങ്ങിലാണ് വിവാഹം ചെയ്തത്. റോമന്‍ കാത്തലിക്ക് വെസ്റ്റ് മിനിസ്റ്റര്‍ കത്തീഡ്രലിലാണ് വിവാഹം നടന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ തന്‍റെ വെളുത്ത ലിമോസിന്‍ കാറിലാണ് കാരി സൈമണ്ട്സ് പള്ളിയിലെത്തിയത്.
56 കാരനായ ജോണ്‍സണും 33കാരിയും പരിസ്ഥിതി അഭിഭാഷകയുമായ കാരി സൈമണ്ട്സും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് വിവാഹ നിശ്ചയം പ്രഖ്യാപിച്ചത്. കാരിയുടെ ആദ്യ വിവാഹമാണിത്. ഇരുവര്‍ക്കും ഒരു വയസ്സുള്ള കുട്ടിയുണ്ട്. 1822ല്‍ ലോര്‍ഡ് ലിവര്‍പൂളിന് ശേഷം, പ്രധാനമന്ത്രിയായിരിക്കേ വിവാഹിതനാകുന്നയാളാണ് ബോറിസ് ജോണ്‍സന്‍.
ഇംഗ്ലണ്ട് കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പരമാവധി 30 പേര്‍ക്കാണ് വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി.