സ്‌കൂളിന് സുരക്ഷാ ഭീഷണിയായ മരം മുറിക്കാൻ നടപടിയായില്ല;അധ്യാപകൻ തന്നെ മരംമുറിക്കുന്ന ജോലി ഏറ്റെടുത്തു

കാസര്‍ഗോഡ്: സ്‌കൂളിന് സുരക്ഷാ ഭീഷണിയായ മരം വെട്ടാനുള്ള കൂലി നല്‍കാന്‍ ഫണ്ടില്ലാത്തതിനാല്‍ സ്വയം വെട്ടിമാറ്റി അധ്യാപകന്‍ മാതൃകയായി. കാസര്‍ഗോഡ് ഗവണ്‍മെന്റ് യുപി സ്‌കൂളിലെ അധ്യാപകന്‍ എ എസ് രഞ്ജിത്താണ് മരം വെട്ടിമാറ്റിയത്.മരം വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും ജീവന് തന്നെ ഭീഷണിയാണെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല.തുടർന്നാണ് അധ്യാപകന്‍ തന്നെ മരംമുറിക്കുന്ന ജോലി ഏറ്റെടുത്തത് .ശക്തമായ മഴയും കാറ്റും തുടരുന്ന സഹചര്യത്തിൽ സ്കൂളിന്റേത് ഓടിട്ട കെട്ടിടമായതിനാല്‍ എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാം.ഇതിനാൽ തന്നെ മരം വെട്ടിമാറ്റുവാനുള്ള ഫണ്ട് ലഭിക്കുന്നതുവരെ കാത്തിരിക്കാനാകില്ലായിരുന്നുവെന്ന് അധ്യാപകന്‍ പറയുന്നു. അവധി ദിനമായ ഇന്നലെ അധ്യാപകന്‍ മരത്തിന് മുകളില്‍ കയറി അപകടകരമായ രീതിയില്‍ വളര്‍ന്നുനില്‍ക്കുന്ന ശിഖരങ്ങള്‍ വെട്ടിനീക്കുകയായിരുന്നു.ഇതിനു പിന്നാലെ മരംപൂര്‍ണമായി വെട്ടിമാറ്റാൻ സ്കൂൾ തിരുമാനിച്ചു.