CrimeLatest NewsNationalNewsUncategorized
സംശയരോഗം: മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയുടെ വലതു കൈയും കാൽപ്പത്തിയും വെട്ടിയെടുത്തു

ഭോപാൽ: സംശയരോഗവും ഒപ്പം മദ്യലഹരിയിലും ഭർത്താവ് ഭാര്യയുടെ വലതു കൈയും കാൽപ്പത്തിയും വെട്ടിയെടുത്തു. മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം. തല കൂടി വെട്ടിയെടുക്കാനുള്ള ഇയാളുടെ ശ്രമം നടത്തി. എന്നാൽ കൃത്യസമയത്ത് പൊലീസ് സ്ഥലത്തെത്തിയതുകൊണ്ട് ശ്രമം വിഫലമാക്കി. മദ്യപിച്ച് ലക്കുകെട്ടായിരുന്നു ഇയാളുടെ ക്രൂരകൃത്യം.
കൊലപാതക ശ്രമത്തിന് ഹോഷാൻഗബാദ് സ്വദേശി പ്രിതം സിങ് സിസോദിയയെ (39) പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സംഗീതയുടെ നിലവിളി കേട്ടാണ് അയൽക്കാർ ഓടിയെത്തിയത്. ചോരയിൽ കുളിച്ചുകിടക്കുന്ന അവരെ കണ്ടതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് സംഗീതയെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരാവസ്ഥയിലാണെന്നും ഇപ്പോഴത്തെ അവസ്ഥയിൽ കൈയും കാൽപ്പത്തിയും തുന്നിച്ചേർക്കാനാകാത്ത സ്ഥിതിയാണെന്നും പൊലീസ് അറിയിച്ചു.