Kerala NewsLatest News
സജിതയ്ക്ക് ഇനി എല്ലാവരും കാണ്‍കെ റഹ്‌മാനൊപ്പം ജീവിക്കാം
പാലക്കാട്; പത്തുകൊല്ലം കാമുകന്റെ വീട്ടില്‍ ആരുമറിയാതെ ഒളിച്ചു ജീവിച്ച സജിതയ്ക്ക് ഇനി എല്ലാവരും കാണ്‍കെ റഹ്‌മാനൊപ്പം ജീവിക്കാം. വര്‍ഷങ്ങള്‍ നീണ്ട ഒളിജീവിതത്തിനു ശേഷം ഇരുവരും പുതുജീവിതത്തിലേക്ക് കടക്കുകയാണ്. സഹായങ്ങളുമായി പൊലീസും നാട്ടുകാരും എത്തിയതോടെ തുടക്കം എളുപ്പമായി.
മൂന്നുമാസമായി ഇവര്‍ കഴിയുന്ന വാടകവീട്ടിലേക്ക് വ്യാഴാഴ്ച നെന്മാറ പൊലീസിന്റെ വകയായി പാചകവാതകവും സ്റ്റൗവുമെത്തി. പച്ചക്കറിയും മറ്റു നിത്യോപയോഗ സാധനങ്ങളുമടക്കമുള്ള സഹായങ്ങളുമായി നാട്ടുകാരും ഇവരെ തേടിയെത്തി.
പൊലീസിന്റെ നേതൃത്വത്തില്‍ ഇരുവര്‍ക്കും മനഃശാസ്ത്ര കൗണ്‍സലിങ്ങും ലഭ്യമാക്കി. രമ്യ ഹരിദാസ് എംപി ഉള്‍പ്പെടെയുള്ളവര്‍ പിന്തുണയായി എത്തിയതും ദമ്ബതികള്‍ക്ക് ആശ്വാസമായി.
എല്ലാവരും കണ്ടും അറിഞ്ഞും തന്നെ അവര്‍ ജീവിക്കട്ടെ എന്ന കുറിപ്പിനൊപ്പം ഇരുവര്‍ക്കും ഒപ്പമുള്ള ചിത്രവും പങ്കുവെച്ചു.