Kerala NewsLatest News
ഇന്ന് മുതല്‍ ബാറുകള്‍ തുറക്കില്ല : ബാറുടമകളും എക്സൈസ് മന്ത്രിയുമായി ഇന്ന് ചര്‍ച്ച
തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതല്‍ ബാറുകള്‍ അടച്ചിടാനാണ് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി.
10 ശതമാനം വെയര്‍ഹൗസ് ചെലവും 15 ശതമാനം വില്‍പ്പന ലാഭവും ഉള്‍പ്പെടെ 25 ശതമാനം എന്ന നിരക്കിലാണ് നേരത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ തുക ഈടാക്കിയിരുന്നത്. ബാറുകള്‍, ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ എന്നിവയ്ക്കെല്ലാം ഒരേ നിരക്കായിരുന്നു. ഇതില്‍ മാറ്റം വരുത്തി ബാറുകളുടെ വകയില്‍ അഞ്ചു ശതമാനം വര്‍ദ്ധന വരുത്തിയതിലാണ് പ്രതിഷേധം.
ഇന്ന് എക്സൈസ് മന്ത്രിയുമായ നടത്തുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് ബാറുകള്‍ അടച്ചിടാനാണ് ഉടമകളുടെ തീരുമാനം.