നിലപടിൽ മാറ്റമില്ല ; ചാമ്പ്യൻമാരായിട്ടും കിരീടം വാങ്ങാതെ ഇന്ത്യൻ ക്രിക്കറ്റ് ടീം
ഏഷ്യൻ ക്രിക്കറ്റ് കൌൺസിൽ പ്രസിഡൻറ് മൊഹ്‌സിൻ നഖ്വിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങില്ലെന്ന നിലപാടിൽ ഇന്ത്യൻ ടീം ശക്തമായി

ഏഷ്യാ കപ്പിൽ ചാമ്പ്യൻമാരായിട്ടും കിരീടം വാങ്ങാതെ ഇന്ത്യൻ ക്രിക്കറ്റ് ടീം. ഏഷ്യൻ ക്രിക്കറ്റ് കൌൺസിൽ പ്രസിഡൻറ് മൊഹ്‌സിൻ നഖ്വിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങില്ലെന്ന നിലപാടിൽ ഇന്ത്യൻ ടീം ശക്തമായി. നഖ്‌വി പാകിസ്താൻ ആഭ്യന്തര മന്ത്രിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും കൂടിയാണ്.
ടൂർണമെന്റിലുടനീളം പാകിസ്താൻ താരങ്ങളുമായി ഹസ്തദാനം ചെയ്യാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചിരുന്നു. കിരീടം നേടിയാൽ മൊഹ്‌സിൻ നഖ്വിയിൽ നിന്നും ഇന്ത്യൻ ടീം കിരീടം ഏറ്റുവാങ്ങില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നിലപാടിൽ നിന്നും ഇന്ത്യൻ ടീം മാറാതിരുന്നതോടെ നഖ്‌വി ട്രോഫിയുമായി കളം വിട്ടു. ഇതോടെ ഇന്ത്യ
ദുബായിൽ നടന്ന കലാശപ്പോരിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ വീഴ്ത്തിയത്. ഇന്ത്യയുടെ ഒൻപതാം ഏഷ്യാ കപ്പ് കിരീടമാണിത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ 146 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടു. തകര്‍പ്പന്‍ തുടക്കം ലഭിച്ചെങ്കിലും പാകിസ്താന്‍ 19.1 ഓവറില്‍ ഓള്‍ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് പാകിസ്താനെ എറിഞ്ഞിട്ടത്. വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, ജസ്പ്രിത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനായി കളത്തിലിറങ്ങിയ ഇന്ത്യയെ തുടക്കത്തിൽ തന്നെ പാക് വിറപ്പിച്ചു. രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഓപണർ അഭിഷേക് ശർമയെ പാക് ബൗളർ ഫഹീം അഷ്‌റഫ് പുറത്താക്കി. തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ പാക് ക്യാപ്റ്റൻ ആഗ ക്യാച്ചിലൂടെ മടക്കി അയച്ചു. മത്സരത്തിലേക്കുള്ള തിരിച്ചുവരവ് ആഗ്രഹിച്ച ഇന്ത്യയ്ക്ക് തിരിച്ചടിയായി ഫഹീം അഷ്‌റഫിന്റെ പന്ത് ഉയർത്തിയടിച്ച ശുഭ്മാൻ ഗില്ലിനെ ഹാരിസ് റൗഫ് കൈപ്പിടിയിൽ ഒതുക്കി. ആവേശത്തിന്റെ കൊടുമുടിയിൽ കയറ്റിയ മത്സരത്തിൽ ഒൻപതാം ഓവറിൽ അബ്രാർ അഹമ്മദിന്റെ പന്ത് സഞ്ജു ഉയർത്തിയടിക്കുന്നു. വിക്കറ്റെന്ന് ഉറപ്പിച്ച് പാക് ആരാധകർ ആഹ്ലാദിച്ചപ്പോൾ ഹുസൈൻ തലാത്തിന്റെ കയ്യിൽ നിന്നും പന്ത് മൈതാനത്തേക്ക്. രണ്ടാമൂഴം ലഭിച്ച സഞ്ജുവിന് പതിമൂന്നാം ഓവറിൽ അതെ അബ്രാറിന്റെ മുന്നിൽ പിഴച്ചു. ഉയർത്തിയടിച്ച പന്ത് നേരെ സാഹിബ്‌സാദ ഫർഹാന്റെ കൈകളിലേക്ക്. പിന്നീട് കണ്ടത് പ്രതീക്ഷയുടെ പൊൻവെളിച്ചമായിരുന്നു. തിലക് – ദുബെ കൂട്ടുകെട്ട് പ്രതീക്ഷ നൽകി
ഹാരിസ് റൗഫ് എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് വിജയിക്കാൻ 10 റണ്‍സായിരുന്നു വേണ്ടത്. എന്നാല്‍ ഭയമോ സമ്മർദ്ദമോ ഇല്ലാതെ ബാറ്റുവീശിയ തിലക് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അവസാന ഓവറിലെ നാലാം പന്തില്‍ ബൗണ്ടറിയടിച്ച് റിങ്കു സിങാണ് ഇന്ത്യയുടെ വിജയറണ്‍ കുറിച്ചത്. പോരാട്ടത്തിനൊടുവിൽ കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ.
No change on the field; even as champions, the Indian cricket team has not received the trophy