CinemaLatest NewsNationalNews

റിമയും പാര്‍വതിയും ഇതറിഞ്ഞോ? മീടൂ ആരോപണത്തില്‍ പുരസ്‌കാരം വേണ്ടെന്ന് വൈരമുത്തു

വിവാദമയാതിനെ തുടര്‍ന്ന് ഒഎന്‍വി പുരസ്കാരം നിരസിക്കുന്നുവെന്ന പ്രഖ്യാപനവുമായി തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം വൈരമുത്തുവിന് നല്‍കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസമാണ് ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്കാരത്തിന് തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തു അര്‍ഹനായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. 3 ലക്ഷം രൂപയാണ് സമ്മാനത്തുക. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒന്നിടവിട്ട വര്‍ഷങ്ങളിലാണു പുരസ്കാരം നല്‍കുന്നത്. മീ ടൂ ആരോപണം ഉയര്‍ന്ന വൈരമുത്തുവിന് പുരസ്കാരം നല്‍കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. ഇതിനെ തുടര്‍ന്ന് തീരുമാനം പുനഃപരിശോധിക്കുമെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി അധ്യക്ഷന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്തു. അവാര്‍ഡ്‌ നിര്‍ണയ സമിതിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം പുനഃപരിശോധിക്കുന്നതെന്നായിരുന്നു അറിയിപ്പ്. ഇതിനിടയിലാണ് പുരസ്കാരം വേണ്ടെന്ന് വെക്കുന്നതായി വൈരമുത്തു അറിയിച്ചിരിക്കുന്നത്.

ലൈംഗികപീഡന ആരോപണം കെട്ടിച്ചമച്ചതാണെന്നും മൂന്നുവര്‍ഷമായിട്ടും കേസെടുത്തില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം വൈരമുത്തു പ്രതികരിച്ചത്. കുറ്റം തെളിയും വരെ ആരോപണവിധേയന്‍ നിരപരാധിയാണെന്ന് ജൂറി ഓര്‍ക്കണമെന്നും ഒഎന്‍വി പുരസ്കാരം വിവാദത്തിലായ പശ്ചാത്തലത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.

അതിനിടയില്‍ വൈരമുത്തുവിന് പിന്തുണയുമായി മകന്‍ മദന്‍ കാര്‍കി രംഗത്തെത്തിയിരുന്നു. താന്‍ തന്റെ പിതാവിനെ വിശ്വസിക്കുന്നുവെന്നായിരുന്നു മദന്റെ ട്വീറ്റ്. ഒരു കൂട്ടം ആളുകള്‍ നിങ്ങളുടെ കുടുംബത്തെ വെറുത്ത് അച്ഛനും അമ്മയ്ക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും അവര്‍ അത് നിരന്തരം നിഷേധിക്കുകയും ചെയ്യുമ്ബോള്‍ നിങ്ങള്‍ ആരെയാണ് വിശ്വസിക്കുക?

ഞാന്‍ എന്റെ അച്ഛനെ വിശ്വസിക്കുന്നു. ആരോപണം ഉന്നയിച്ചവര്‍ക്ക് സത്യം അവരുടെ പക്ഷത്താണെന്ന് വിശ്വസിക്കുന്നുവെങ്കില്‍ നിയമനടപടി സ്വീകരിക്കാവുന്നതാണ്. മദനന്‍ തന്റെ ട്വീറ്റില്‍ പറയുന്നു.

ഗായിക ചിന്മയി ശ്രീപദ ഉള്‍പ്പെടെ പതിനേഴോളം സ്ത്രീകളാണ് വൈരമുത്തുവിനെതിരെ മൂന്ന് വര്‍ഷം മുമ്ബ് മീ ടൂ ആരോപണം ഉന്നയിച്ചത്. വൈരമുത്തുവിന് ഒഎന്‍വി പുരസ്കാരം നല്‍കാന്‍ തീരുമാനിച്ചതോടെയാണ് മീടൂ വീണ്ടും ചര്‍ച്ചയായത്.

വൈരമുത്തുവിന് പുരസ്കാരം നല്‍കുന്നതിനെ ചിന്മയി പരിഹസിച്ചിരുന്നു. വൈരമുത്തുവിന് പുരസ്കാരം നല്‍കിയതു കണ്ട് അന്തരിച്ച ശ്രീ ഒഎന്‍വി കുറുപ്പ് അഭിമാനിക്കുന്നുണ്ടാകും എന്നായിരുന്നു പരിഹാസരൂപേണയുള്ള ചിന്മയിയുടെ ട്വീറ്റ്.

ഒരാളുടെ സ്വഭാവഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡ് അല്ല ഒഎന്‍വി സാഹിത്യ പുരസ്‍കാരമെന്നും എഴുത്തിലെ മികവാണ് മാനദണ്ഡമെന്നുമായിരുന്നു വിവാദങ്ങളോട് അടൂര്‍ ഗോപലാകൃഷ്ണന്റെ പ്രതികരണം. ഈ പ്രസ്താവനയോടുള്ള എതിര്‍പ്പ് രേഖപ്പെടുത്തിക്കൊണ്ടി എഴുത്തുകാരി കെആര്‍ മീര ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു.

നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, സംവിധായിക ഗീതു മോഹന്‍ദാസ്, തമിഴ് കവിയും ആക്റ്റിവിസ്റ്റുമായ മീന കന്ദസാമി, ഗായിക ചിന്മയി ശ്രീപദ തുടങ്ങി നിരവധി പേര്‍ വൈരമുത്തുവിന് ഒഎന്‍വി പുരസ്‍കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയും ഇതിനെതിരെ രംഗത്തെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button