കാത്തു നിന്നില്ല ഇമ്രാന്‍ യാത്രയായി.
കോഴിക്കോട്: ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന് ഇനി അവന് വേണ്ട. കാരുണ്യ ഹസ്തങ്ങളെ കണ്ണീരിലാഴ്ത്തി ഇമ്രാന്‍ യാത്രയായി. ആപൂര്‍വ്വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചത്.
പെരിന്തല്‍മണ്ണ സ്വദേശി ആരിഫിന്റെയും മറിയുമ്മയുടെയും മൂന്നാമത്തെ കുട്ടിയായ ഇമ്രാന്‍ പ്രസവിച്ച് 17 ദിവസം കഴിഞ്ഞപ്പോള്‍ തുടങ്ങിയതാണ് ചികിത്സ.
സോള്‍ഗെന്‍ എസ്മയെന്ന 18 കോടിയുടെ മരുന്നായിരുന്നു ചികിത്സയ്ക്ക് ആവശ്യം.
ഇമ്രാനെ രക്ഷിക്കാനായി പിതാവ് ആരിഫ് മരുന്നിനുള്ള തുക കണ്ടെത്താനായി സഹായത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിര്‍ദേശ പ്രകാരം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ചിരുന്നു.
ചികിത്സയ്ക്കായി ലോകം കൈകോര്‍ത്ത് 16.16 കോടി രൂപ ചികിത്സാ സഹായനിധിയിലേക്കെത്തി മണിക്കൂറുകള്‍ കഴിഞ്ഞതോടെ ഇമ്രാന്‍ മരണപ്പെടുകയായിരുന്നു.