CovidLatest NewsNationalNews

യുപിയ്ക്ക് പിന്നാലെ രാജ്യത്ത് ചര്‍ച്ചയായി ‘ഡല്‍ഹി മോഡല്‍’; പുതുതായി ഒരു കോവിഡ് മരണം പോലുമില്ല

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ കോവിഡ് പ്രതിരോധം വിജയം കാണുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാര്‍ച്ച്‌ 2ന് ശേഷം ഇതാദ്യമായാണ് ഡല്‍ഹിയില്‍ കോവിഡ് മരണങ്ങളില്ലാത്ത ഒരു ദിനം കടന്നുപോകുന്നത്.

രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ആശങ്ക വിതച്ച ഡല്‍ഹിയില്‍ മെയ് 3ന് പ്രതിദിന മരണം 448 വരെ എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഡല്‍ഹിയില്‍ ആറ് പേര്‍ മാത്രമാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. കഴിഞ്ഞ മൂന്നാഴ്ചയായി പ്രതിദിന രോഗികളുടെ എണ്ണം 100ന് താഴെയാണ്. ഞായറാഴ്ച 51 പേര്‍ക്കാണ് ഡല്‍ഹിയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 0.07 ശതമാനമാണ് ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 592 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 330 പേര്‍ ആശുപത്രികളിലാണ് ചികിത്സയില്‍ കഴിയുന്നത്.

1.7 ശതമാനമാണ് ഡല്‍ഹിയിലെ കോവിഡ് മരണനിരക്ക്. 25,027 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ രോഗവ്യാപനം രൂക്ഷമായതോടെ ഡല്‍ഹിയിലെ ആശുപത്രികളില്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഈ സമയം, വീടുകളില്‍ ചികിത്സയില്‍ കഴിയവെ മരിച്ചവരുടെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ കണക്കുകള്‍ കൂടിയാകുമ്ബോള്‍ മരണസംഖ്യ ഉയരാനാണ് സാധ്യത.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button