കൊവിഡ് പ്രതിസന്ധി മറികടക്കാൻ 20 ബില്ല്യൺ ഡോളർ സാമ്പത്തിക പാക്കേജ് കൂടി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കും.

ന്യൂഡൽഹി / കൊവിഡ് മൂലം പ്രതിസന്ധി നേരിടുന്ന രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് താങ്ങായി 20 ബില്ല്യൺ ഡോളർ സാമ്പത്തിക പാക്കേജ് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിർമ്മല സീതാരാമൻ, എന്നിവർ വ്യാഴാഴ്ചയോടെ പദ്ധതി യുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്.
തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പ്രതിസന്ധിയിലായ മേഖലകളെ സഹായിക്കാനാണ് നടപടിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ എങ്കിലും, ആശ്വാസ പാക്കേജ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അന്താരാഷ്ട്ര നാണയ നിധി ആഗോള സാമ്പത്തിക ഉയർച്ചയുള്ള സ്ഥലമായി തിരഞ്ഞെടുത്തിരുന്ന, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കൊവിഡ് വ്യാപനത്തിന് പിന്നാലെ ഏപ്രിൽ-ജൂൺ മാസങ്ങളിൽ 23.9 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. 2021 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ 10 ശതമാനത്തിലധികം സമ്പദ്‌വ്യവസ്ഥ ഇടിയുകയായിരുന്നു. രാജ്യത്തെ പ്രധാനനഗരങ്ങളിൽ കൊവിഡ് വെെറസ് വ്യാപനം രൂക്ഷമായി തുടരുന്ന സ്ഥിതിവി ശേഷമാണ് ഇപ്പോഴും ഉള്ളത്. ദിവസം 40000 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തുവരുന്നു.