CovidKerala NewsLatest News
മൂന്നാം ഓണം: നാളെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉണ്ടാകില്ല
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ ഇളവുകള്‍ നലനില്‍ക്കുന്ന സാഹചര്യത്തില്‍ നാളെ സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ഉണ്ടാകില്ല. ഏത് ദുരിതത്തെയും അതിജീവിക്കുമെന്ന പ്രത്യാശയുടെത് കൂടിയാണ് ഇത്തവണത്തെ കരുതലോണം. പുലിയിറക്കവും പൂക്കളമത്സരവും ജലമേളകളും ഇല്ലായിരുന്നു. ഓണം പ്രമാണിച്ച് സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരുന്നു.
അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,00,73,530 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്.