Editor's ChoiceKerala NewsLatest NewsLocal NewsNews

സി പി എം സർക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലിൽ എറിയണമെന്ന് സുരേഷ് ഗോപി.

കണ്ണൂര്‍ / പിണറായി സര്‍ക്കാരിനെ ഒടുക്കിയേ മതിയാകൂ എന്നും ഇവരെ കാലില്‍ തൂക്കി കടലില്‍ കളയണമെന്നും സുരേഷ്ഗോപി എം.പി. സി പി എം ശക്തി കേന്ദ്രമായ കണ്ണൂരിൽ തളാപ്പില്‍ എന്‍. ഡി.എയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്ക വെയായി രുന്നു സുരേഷ്‌ഗോപിയുടെ ഈ പരാമര്‍ശം. സംസ്ഥാനത്തെ സര്‍ക്കാ രും പ്രതിപക്ഷവും ഒരുപോലെ പരാജയമാണ്. സര്‍ക്കാര്‍ വിശ്വാസി കളെ വിഷമിപ്പിച്ചു.
ഇത്രയും മോശപ്പെട്ട ഭരണം കേരളം മാത്രമല്ല ഇന്ത്യ പോലും ഇതുവ രെ കണ്ടിട്ടില്ല. ജനങ്ങളോട് സ്മരണയില്ലാത്ത ഇടത് സർക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലിൽ എറിയണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന കൊള്ളയ്ക്ക് ഇടയില്‍ കൊലപാതകത്തിന് ചെറിയ ശമനം വന്നതില്‍ ദൈവത്തോട് നന്ദി പറയാം. കേരളത്തിലെ പ്രതിപക്ഷം പാവങ്ങളാണ്. ശക്തമായ പ്രതി പക്ഷമായിരുന്നെങ്കില്‍ ഇവരെ എടുത്ത് കളയുമായിരുന്നു. 2016 തെഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പത്ത് പേരെ തന്നിരുന്നെങ്കില്‍ സര്‍ക്കാ രിനെ ശക്തമായി നേരിടാമായിരുന്നു. സുരേഷ് ഗോപി പറഞ്ഞു. ഈ പ്രത്യയശാസ്ത്രം ഇനി അവശേഷിക്കാൻ പാടില്ല. കഴിഞ്ഞ നാലേമു ക്കാല്‍ വര്‍ഷം ഈ സര്‍ക്കാര്‍ ചെയ്തുകൂട്ടിയത് ഇഴ കീറി പരിശോ ധിക്കണമെന്നും സുരേഷ് ഗോപി പറയുകയുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button