CovidKerala NewsLatest News

പ്രാദേശിക ജേര്‍ണലിസ്റ്റുകള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കണം, ആരോഗ്യമന്ത്രിക്ക് കത്തയച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍

കൊച്ചി: കോവിഡ് രോഗബാധ രൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയില്‍ എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും അടിയന്തിര പ്രാധാന്യത്തോടെ വാക്‌സിനേഷന്‍ നല്‍കണമെന്ന് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍. ജില്ല ബ്യൂറോകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമല്ല പ്രാദേശിക തലത്തില്‍ ജോലി ചെയ്യുന്ന പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും വാക്‌സിനേഷന്‍ നല്‍കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ എറണാകുളം ജില്ല കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, എറണാകുളം ജില്ല കലക്ടര്‍ എസ്.സുഹാസ് ഐ.എ.എസ്എന്നിവര്‍ക്ക് കത്ത് നല്‍കി.

മാധ്യമപ്രവര്‍ത്തകര്‍ കോവിഡ് മുന്നണി പോരാളികള്‍ എന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും, ഇത് പ്രകാരം അവര്‍ക്ക് വാക്‌സിന്‍ മുന്‍ഗണന പ്രകാരം ലഭിക്കുമെന്ന പ്രഖ്യാപനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജില്ല കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി, എന്നാല്‍ ഈ ഉത്തരവ് പ്രകാരം പ്രാദേശികമായിട്ടുള്ള മാധ്യമ പ്രവര്‍ത്തകരെ അതില്‍ പരിഗണിച്ചിട്ടില്ല എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.ഈ സാഹചര്യത്തില്‍ പ്രാദ്ദേശികമായി റിപ്പോട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു കൂടി ഈ ആനുകൂല്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യ മന്ത്രിക്കും, എറണാകുളം കളക്ടര്‍ക്കും പത്രപ്രവര്‍ത്തക അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റി ഈമെയില്‍ മുഖേന നിവേദനം നല്‍കുന്നു. തങ്ങളും പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരായ മുന്നണി പോരാളികളാണെന്ന തിരിച്ചറിവ് സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തുന്നതിനാണ് ഈ ഉദ്യമം ജില്ലാ കമ്മിറ്റി ഏറ്റെടുത്തത്.

വാക്‌സിനേഷന് എങ്ങനെ അപേക്ഷിക്കണം എന്നത് ഇപ്പോഴും അവ്യക്തമാണെന്ന് കത്തില്‍ പറയുന്നു. മാധ്യമ സ്ഥാപനങ്ങളുടെ ജില്ല ബ്യൂറോകളില്‍ ജോലി ചെയ്യുന്നവരുടെ പേരുവിവരങ്ങള്‍ ജില്ലാ ഭരണകൂടം ശേഖരിച്ചിരുന്നു. എന്നാല്‍ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ വാക്‌സിനേഷന് എങ്ങനെ രജിസ്റ്റര്‍ ചെയ്യണം എന്നത് സംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിച്ചതുമില്ല. ജില്ലാ ബ്യൂറോകളേക്കാള്‍ ജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ് പ്രാദേശിക പത്രപ്രവര്‍ത്തകര്‍. എണ്ണത്തിലും കൂടുതല്‍ പ്രാദേശിക പത്രപ്രവര്‍ത്തകരാണ്. പ്രിന്റ്, ദൃശ്യമാധ്യമങ്ങള്‍ എന്നിവക്കു പുറമെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരും വാര്‍ത്താ ശേഖരണത്തിനായി സജീവമായി രംഗത്തുണ്ട്. അതുകൊണ്ട് തന്നെ പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ പ്രഥമ പരിഗണന അര്‍ഹിക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു. എറണാകുളം ജില്ല കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് യു.യു മുഹമ്മദ് കുഞ്ഞ് സെക്രട്ടറി കെ.കെ സുമേഷ് എന്നിവരാണ് കത്തയച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button