
യു.പി.ഐ (UPI) ഇടപാടുകൾ നടത്താൻ ഇനി പിൻ നമ്പറോ, പാസ്വേഡോ, ഒ.ടി.പി.യോ ആവശ്യമില്ലെങ്കിലോ? അതെ, ഇന്ത്യൻ ഡിജിറ്റൽ രംഗത്തെ ഞെട്ടിക്കാൻ പോകുന്ന ഒരു പുതിയ വിപ്ലവമാണ് വരൻ പോകുന്നത് . നിങ്ങളുടെ മുഖം തന്നെയാണ് ഇനി നിങ്ങളുടെ ബാങ്കിങ് കീ. മുഖം കാണിച്ചാൽ നിമിഷനേരം കൊണ്ട് പണമിടപാട് നടത്താം! ഈ സാങ്കേതികവിദ്യ പണമിടപാടുകൾ ലളിതമാക്കുന്നതിനപ്പുറം രാജ്യത്തെ സാധാരണക്കാരനും കർഷകനും തൊഴിലാളിക്കുമെല്ലാം ഡിജിറ്റൽ ബാങ്കിംഗ് എന്ന സംവിധാനം ദൈനംദിന ജീവിതത്തിൽ ഫലപ്രദമായി,സുരക്ഷയോടുതന്നെ ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.
ഇത് പുതിയൊരു സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിനപ്പുറം ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് വൻ വിപ്ലവം സൃഷ്ടിക്കുന്നതിനും സഹായകമാകും. ഇത് യുപിഐ ഇടപാടുകളുടെ വേഗതയും സുരക്ഷിതത്വവും വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇനി യു.പി.ഐ (Unified Payments Interface) വഴി പണം അയയ്ക്കാൻ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, പിൻ നമ്പറോ, ഒ.ടി.പി.യോ ആവശ്യമില്ല എന്നതിനപ്പുറം മുഖം തിരിച്ചറിയൽ (Face Recognition) സംവിധാനം ഉപയോഗിച്ച് ഇടപാടുകൾ പൂർത്തിയാക്കാവുന്നതാണ്. പുതിയ കാലഘട്ടത്തിന്റെ സാങ്കേതിക ആവശ്യങ്ങൾ ഉൾക്കൊണ്ട്, ഭാരത് ഇന്റർഫേസ് ഫോർ മണി (BHIM) ആപ്പിലാണ് ഈ ബയോമെട്രിക് സുരക്ഷാ സംവിധാനം ആദ്യമായി പരീക്ഷിക്കുന്നത്. പണമിടപാടുകൾ കൂടുതൽ വേഗത്തിലും സുരക്ഷിതമായും പൂർത്തിയാക്കാൻ ഇത്
സഹായിക്കും.
ഇനി എങ്ങനെയാണ് ഇതിന്റെ പ്രവർത്തന രീതി എന്ന് നോക്കാം, ഈ പുതിയ ബയോമെട്രിക് സംവിധാനം ആധാർ ഡാറ്റാബേസുമായി ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ഇടപാടുകാരൻ തൻ്റെ മൊബൈലിൽ യു.പി.ഐ. ആപ്ലിക്കേഷൻ തുറന്ന്, പണം അയയ്ക്കാൻ ശ്രമിക്കുമ്പോൾ, പിൻ നമ്പറിന് പകരം മുഖം സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും.അതായത് കൃത്യമായി നമ്മുടെ ഫേസിനു നേരെ പിടിച്ച വേണം ഫോട്ടോ എടുക്കാൻ.എന്ധെന്നാൽ ആധാറുമായി ഈ സംവിധാനം ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ആധാറിലെ ഐഡന്റിഫിക്കേഷനുകളാണ് ഇവിടെ detect ചെയ്യപ്പെടുന്നത്. ഉപയോക്താവ് തൻ്റെ മൊബൈൽ കാമറയ്ക്ക് മുന്നിൽ മുഖം കാണിക്കുന്നു. ഉപയോക്താവിൻ്റെ മുഖം ആധാറുമായി ബന്ധിപ്പിച്ച ഡാറ്റാബേസുമായി താരതമ്യം ചെയ്ത് കൃത്യത ഉറപ്പാക്കുന്നു. ഇടപാട് പൂർത്തിയാക്കൽ: വെരിഫിക്കേഷൻ വിജയകരമായാൽ, പിൻ ഇല്ലാതെ തന്നെ പണം കൈമാറ്റം ചെയ്യപ്പെടുന്നു.ഇതൊരു അധിക സുരക്ഷാ പാളിയായി പ്രവർത്തിക്കുകയും, യു.പി.ഐ. പിൻ മറന്നുപോകുന്ന പ്രശ്നം പൂർണ്ണമായി ഒഴിവാക്കുകയും ചെയ്യും.
ഈ സാങ്കേതികവിദ്യ ഏറ്റവും കൂടുതൽ പ്രയോജനകരമാകുന്നത് രാജ്യത്തെ ഗ്രാമീണ മേഖലയിലെ സാധാരണക്കാർക്കും പ്രായമായവർക്കും ആയിരിക്കും. ബാങ്കിംഗ് സേവനങ്ങളെക്കുറിച്ച് പരിമിതമായ അറിവുള്ളവർക്ക് പോലും ഇനി മൊബൈൽ ബാങ്കിംഗ് എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും. വിരലടയാളം പതിയാത്ത പ്രശ്നങ്ങൾ ഒഴിവാക്കാം: നിലവിൽ, ചില ബയോമെട്രിക് ഇടപാടുകൾക്ക് വിരലടയാളം ഉപയോഗിക്കാറുണ്ട്. കർഷകർ, തൊഴിലാളികൾ എന്നിവർക്ക് കൈകളിലെ തേയ്മാനം കാരണം വിരലടയാളം കൃത്യമായി പതിയാത്ത പ്രശ്നം നിലവിലുണ്ട്. ‘ഫേസ് ഓതന്റിക്കേഷൻ’ വരുന്നതോടെ ഈ ബുദ്ധിമുട്ട് പൂർണ്ണമായും ഒഴിവാകും.
ഇതിലൂടെയുള്ള ഒരു മാറ്റാം പിൻ നമ്പറില്ലാത്ത ഡിജിറ്റൽ ജീവിതമാണ് . പിൻ നമ്പറുകളും പാസ്വേഡുകളും ഓർത്തുവെക്കുന്നതിലെ ബുദ്ധിമുട്ട് ഇതോടെ ഇല്ലാതാകും. പുതിയ ബയോമെട്രിക് സംവിധാനത്തിൻ്റെ മറ്റ് പ്രത്യേകതകൾ നോക്കിയാൽ നിലവിൽ, യു.പി.ഐ. ലൈറ്റ് (UPI LITE) പോലുള്ള സംവിധാനങ്ങൾ ചെറിയ തുകയുടെ ഇടപാടുകൾക്ക് ഒരു പരിധി വരെ വേഗം നൽകുന്നുണ്ട്. എന്നാൽ, ഉയർന്ന തുകയുടെ ഇടപാടുകൾക്ക് പോലും ഇനി മുതൽ ഈ ‘ഫേസ് ഓതന്റിക്കേഷൻ’ ഉപയോഗിക്കാം. രാജ്യത്തെ ഏറ്റവും ശക്തമായ ഡാറ്റാബേസുകളിലൊന്നായ ആധാറുമായി ബന്ധിപ്പിക്കുന്നതിനാൽ, സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. പിൻ ടൈപ്പ് ചെയ്യുന്നതിനേക്കാൾ കുറഞ്ഞ സമയം കൊണ്ട് ഇടപാടുകൾ പൂർത്തിയാക്കാം.
യു.പി.ഐ. ഇടപാടുകളുടെ ചരിത്രത്തിൽ ഒരു പുതിയ അധ്യായമാണ് ഇവിടെ തുറക്കപ്പെടുന്നത്. ‘ഫേസ് ഓതന്റിക്കേഷൻ’ സംവിധാനം കേവലം സാങ്കേതികപരമായ ഒരു മുന്നേറ്റമല്ല, മറിച്ച്, സാമ്പത്തിക ഇടപാടുകളിൽ എല്ലാ പൗരന്മാരെയും തുല്യരാക്കുന്ന ഒരു സാമൂഹിക മുന്നേറ്റം കൂടിയാണ്.ഇനി ബാങ്കിലോ എ.ടി.എം. കൗണ്ടറുകളിലോ ക്യൂ നിൽക്കാതെ, മൊബൈൽ ഫോൺ മുഖത്തുനേരെ പിടിച്ചാൽ പണമിടപാട് പൂർത്തിയാക്കാം. ഡിജിറ്റൽ പേയ്മെന്റുകൾക്ക് സൗകര്യം, വേഗത, സുരക്ഷ എന്നിവയുടെ ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കാൻ ഈ സാങ്കേതികവിദ്യക്ക് സാധിക്കും. ഭാവിയിൽ, പിൻ നമ്പറുകൾ ഓർമ്മയില്ലാത്തതിൻ്റെ പേരിൽ ഒരു ഇടപാടും തടസ്സപ്പെടില്ല എന്ന് നമുക്ക് പ്രതീക്ഷിക്കാം.
Tag: No more PIN, password or OTP required to make UPI transactions; new technology is coming!