കാസർകോട് ടാറ്റ കോവിഡ് ആശുപത്രി : രാഷ്ട്രീയ പോര് മുറുകുന്നു.

കാസര്‍കോട് ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ച് നല്‍കിയ ആശുപത്രിയെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് മുറുകുന്നു. ആശുപത്രി ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും പ്രവർത്തനം ആരംഭിക്കാത്തത് വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബുധനാഴ്‌ച പ്രവര്‍ത്തനം ആരംഭിക്കുമെന്ന പ്രഖ്യപനവുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ രംഗത്ത് വന്നത്.

ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നാംഘട്ടമായി മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്‌മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലായി 191 പുതിയ തസ്‌തികകള്‍ അടുത്തിടെ സൃഷ്ടിച്ചിരുന്നു. ഇവരുടെ നിയമനം നടന്ന് വരികയാണ്. ഇപ്പോള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നുവെങ്കിലും കോവിഡ് നിയന്ത്രണ വിധേയമാകുമ്പോള്‍ ഈ ആശുപത്രി സാധാരണ ആശുപത്രിയായി പ്രവര്‍ത്തിക്കാനാകും.
ജില്ലയിലെ ചികിത്സാ സൗകര്യം ഇതിലൂടെ വര്‍ധിപ്പിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടുകൂടി തെക്കില്‍ വില്ലേജില്‍ 553 കിടക്കകളോടുകൂടിയ പുതിയ ആശുപ്രതി നിര്‍മ്മിച്ചത്.

കാസര്‍കോട് ജില്ലയ്‌ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ടാറ്റ ഗ്രൂപ്പ് സമ്മാനിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി തെക്കില്‍ വില്ലേജിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മൂന്ന് സോണുകളിലായി 551 കിടക്കളാണ് ഒരുക്കിയിരിക്കുന്നത്. സോണ്‍ നമ്പര്‍ ഒന്നിലും മൂന്നിലും കോവിഡ് ക്വാറന്റൈന്‍ സംവിധാനങ്ങളും സോണ്‍ നമ്പര്‍ രണ്ടില്‍ കോവിഡ് പോസിറ്റീവായ ആളുകള്‍ക്കായുള്ള പ്രത്യേക ഐസോലേഷന്‍ സംവിധാനങ്ങളുമാണ് ഒരുക്കുന്നത്.

സോണ്‍ ഒന്നിലും മൂന്നിലും ഉള്‍പ്പെട്ട ഒരോ കണ്ടെയ്‌നറിലും അഞ്ച് കിടക്കകള്‍, ഒരു ശുചിമുറി എന്നിവ വീതവും സോണ്‍ രണ്ടിലെ യുണിറ്റുകളില്‍ ശുചിമുറിയോടു കൂടിയ ഒറ്റ മുറികളുമാണ് ഉള്ളത്. 128 യൂണിറ്റുകളിലായി (കണ്ടെയ്‌നറുകള്‍) 551 കിടക്കകളാണ് ആശുപത്രിയിലുള്ളത്. ഒരു യൂണിറ്റിന് 40 അടി നീളവും 10 അടി വീതിയുമുണ്ട്. 81000 സ്‌ക്വയര്‍ ഫീറ്റിലാണ് ആശുപത്രി നിര്‍മ്മിച്ചിട്ടുള്ളത്. തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് റോഡ്, റിസപ്‌ഷ്‌ന്‍ സംവിധാനം,ക്യാന്റീന്‍, ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും പ്രത്യേകം മുറികള്‍ തുടങ്ങി എല്ലാവിധ സംവിധാനങ്ങളോടും കൂടിയാണ് ആശുപത്രി .
ആശുപത്രിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവുമാണ് ഒരുക്കി നല്‍കിയത്. 1.25 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന വാട്ടര്‍ ടാങ്ക്, ശുചിമുറികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംഭരിച്ച് സംസ്‌കരിക്കാന്‍ തരത്തിലുള്ള 63 ബയോ ഡയജസ്‌റ്റേര്‍സ്, എട്ട് ഓവര്‍ഫ്‌ലോ ടാങ്കുകള്‍ എന്നിവയെല്ലാം ആശുപത്രിയുടെ പ്രത്യേകതകളാണ്. ആശുപത്രി യൂണിറ്റുകള്‍ തുടങ്ങി ആശുപത്രിയുടെ മുഴുവന്‍ നിര്‍മ്മാണവും ടാറ്റ ഗ്രൂപ്പാണ് സൗജന്യമായി ചെയ്‌തത്. ഇന്ത്യയില്‍ പലയിടങ്ങളിലും അടിയന്തിര ഘട്ടങ്ങളില്‍ ടാറ്റാ ഗ്രൂപ്പ് ഇത്തരത്തില്‍ ആശുപത്രികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇതാദ്യമായി കാസര്‍കോടാണ് ചെയ്യുന്നത്.
ഇത്രയൊക്കെ പ്രത്യേകതകൾ ഉണ്ടായിട്ടും പ്രവർത്തനം ആരംഭിക്കാത്തതിനെതിരെ എം പി രാജ് മോഹൻ ഉണ്ണിത്താൻ അനശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നു.എന്നാൽ ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം വന്ന ശേഷവും സമരത്തിൽ നിന്ന് മാറില്ലെന്ന നിലപാടിലാണ് ഉണ്ണിത്താൻ.
ടാറ്റാ കോവിഡ് ആശുപത്രി തുറക്കണമെന്നല്ല അത്യാധുനിക സംവിധാനങ്ങളോടെ പ്രവർത്തനം തുടങ്ങണമെന്നാണ് താൻ ആവശ്യപ്പെട്ടതെന്നും ഇതു തട്ടിക്കൂട്ടലാണെന്നും അതിനാൽ നിരാഹാര സമരം നടത്താനുള്ള തീരുമാനത്തിൽ നിന്നു പിന്നോട്ടില്ലെന്നുമാണ് എം പി യുടെ നിലപാട്.ജനം പ്രതീക്ഷയോടെ കണ്ട തെക്കിൽ ആശുപത്രി കോവിഡ് ഫസ്റ്റ് ലൈൻ സെന്റർ ആക്കി മാറ്റാനാണ് പോകുന്നത്. ജില്ലയിൽ 4000 ത്തോളം കിടക്കകളാണ് കോവിഡ് ഫസ്റ്റ് ലൈൻ സെന്ററുകളിലായി സജ്ജമാക്കിയിരുന്നത്. അത്രയും ഉപയോഗിക്കേണ്ടി വന്നില്ല. കാരണം കോവിഡ് ബാധിതർ ഭൂരിപക്ഷവും വീടുകളിൽ ചികിത്സയിലാണ്. ഇപ്പോൾ 500ൽ താഴെ രോഗ ബാധിതരാണ് ആശുപത്രിയിൽ കിടക്കുന്നത്. ഈ സാഹചര്യത്തിൽ ഒരു ഫസ്റ്റ് ലൈൻ സെന്റർ ആവശ്യമില്ല.
തെക്കിൽ ആശുപത്രി ഇത്തരമൊരു സംവിധാനമാക്കി മാറ്റി ആളുകളുടെ കണ്ണിൽ പൊടിയിടാനാണ് നീക്കം. അതു സമ്മതിച്ചു കൊടുക്കാനാകില്ല. അത്യാധുനിക സൗകര്യങ്ങളോടെ കോവിഡ് ആശുപത്രി പ്രവർത്തന സജ്ജമായാലെ ജില്ലാ ആസ്പത്രിയിൽ അതീവ ഗുരുതവരാവസ്ഥയിലുള്ള കോവിഡ് ബാധിതരെ അങ്ങോട്ടേക്ക് മാറ്റാനും ജില്ലാ ആശുപത്രി പൂർവ സ്ഥിതിയിലാക്കാനുമാകൂ. അതിനാൽ നിരാഹാര സമരം ഒന്നാം തീയതി രാവിലെ 10 മണി മുതൽ നേരത്തെ നിശ്ചയിച്ചതു പോലെ നടത്തുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി വ്യക്തമാക്കി.
അതേ സമയം ടാറ്റയുടെ കോവിഡ് ആശുപത്രി 28ന് പ്രവര്‍ത്തനമാരംഭിക്കാനാരിക്കെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രഖ്യാപിച്ച സമരം പരിഹാസ്യമാണെന്ന വാദവുമായി സി പി ഐ എം ജില്ല നേതൃത്വം രംഗത്ത് വന്നു.
പ്രവർത്തനം ആരംഭിക്കാൻ ദിവസക്കൾ മാത്രം ബാക്കിയിരിക്കെ സര്‍ക്കാരിനെതിരെ കുത്തിത്തിരിപ്പുമായി ചിലര്‍ രംഗത്തിറങ്ങി.
താനാണ് മുമ്പിലെന്ന് വീമ്പടിച്ച് എംപിയും സമരം പ്രഖ്യപിച്ചു. ആശുപത്രി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അറിഞ്ഞ് തന്നെയായിരുന്നു എംപിയുടെ പ്രഖ്യാപനം. .
കോവിഡ് ആശുപത്രിയുടെ പേരിലുള്ള പോറാട്ട് നാടകം ജനങ്ങള്‍ തിരിച്ചറിയും. ടാറ്റ സംസ്ഥാനത്ത് കോവിഡ് ആശുപത്രി സ്ഥാപിക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് കാസര്‍കോട് വേണമെന്ന് നിര്‍ദേശിച്ചത് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിലാണ് മാസങ്ങള്‍ക്കകം ആശുപത്രി യാഥാര്‍ഥ്യമായത്. സമരാഭാസവും മറ്റുമായി കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ സര്‍വ്വ കുതന്ത്രങ്ങളും പയറ്റിയ എംപിയും യുഡിഎഫ് നേതാക്കളും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മാപ്പ് പറയണമെന്ന് ജില്ല സെക്രട്ടറി എം വി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.