CovidEditor's ChoiceKerala NewsLatest NewsLocal NewsNationalNews

അണ്‍ലോക്ക്- 5 മാര്‍ഗ നിര്‍ദേശങ്ങള്‍ നവംബര്‍ അവസാനം വരെ തുടരും.

രാ​ജ്യ​ത്ത് കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സെപ്തംബറിൽ പ്രഖ്യാപിച്ച അ​ൺ​ലോ​ക്ക്-5 നീ​ട്ടി. ന​വം​ബ​ർ 30 വ​രെ​യാ​ണ് അ​ണ്‍​ലോ​ക്ക് നീ​ട്ടി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി.സെ​പ്റ്റം​ബ​ര്‍ 30ന് ​പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ന​വം​ബ​ര്‍ 30വ​രെ നീ​ട്ടി​യ​താ​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്.

സി​നി​മ ഹാ​ളു​ക​ള്‍, നീ​ന്ത​ല്‍​ക്കു​ള​ങ്ങ​ള്‍, സ്‌​പോ​ര്‍​ട്‌​സ് പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ തു​റ​ക്കു​ന്ന​തും നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യു​ള്ള ഒ​ത്തു​ചേ​ര​ലു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​തു​മ​ട​ക്ക​മു​ള്ള മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് അ​ണ്‍​ലോ​ക്ക് -5ല്‍ ​ഉ​ണ്ടാ​യി​രു​ന്ന​ത്.

50 ശ​ത​മാ​നം ആ​ളു​ക​ള്‍​ക്ക് മാ​ത്രം പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച് സി​നി​മാ​ഹാ​ളു​ക​ള്‍ തു​റ​ക്കാ​നും 200ല്‍ ​കൂ​ടാ​തെ ഉ​ള്ള ആ​ളു​ക​ളെ ഉ​ള്‍​ക്ക​ള്ളി​ച്ചു കൊ​ണ്ട് മ​റ്റ് കൂ​ട്ടാ​യ്മ​ക​ള്‍ ന​ട​ത്താ​നും അ​നു​മ​തി ന​ല്‍​കി​ക്കൊ​ണ്ടാ​ണ് സെ​പ്റ്റം​ബ​റി​ലെ ഉ​ത്ത​ര​വ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച​ത്. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ലോ​ക്ഡൗ​ണ്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത് ക​ര്‍​ശ​ന​മാ​യി ത​ന്നെ തു​ട​രു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button