സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്നയെയും റമീസിനെയും ഇന്ന് വിദഗ്ധ പരിശോധനക്ക് വിധേയമാക്കും

നെഞ്ച് വേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച സ്വപ്ന സുരേഷിനെ ഇന്ന് വിദഗ്ധ പരിശോധനക്ക് വിധേയമാക്കും.നെഞ്ച് വേദനയെ തുടര്‍ന്ന് സ്വപ്നയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഞായറാഴ്ചയാണ്. ഒരാഴ്ച മുന്‍പ് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആറ് ദിവസം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
റമീസിനെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് ഇരുവര്‍ക്കും വിദഗ്ധ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു . സ്വപ്നയുടെ ഹൃദയത്തിലേയ്ക്കുള്ള രക്തക്കുഴലില്‍ തടസമുണ്ടോയെന്ന് പരിശോധിക്കാന്‍ ആന്‍ജിയോഗ്രാം പരിശോധന നടത്തും. റമീസിനെ എന്‍ഡോസ്‌കോപിയ്ക്കു വിധേയമാക്കും. സ്വപ്നയുടെ ആരോഗ്യനില സംബന്ധിച്ച് ജയില്‍ വകുപ്പിന് കഴിഞ്ഞ ദിവസം വനിത ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇന്നത്തെ ആന്‍ജിയോഗ്രാമിന് ശേഷം തുടര്‍ റിപ്പോര്‍ട്ട് കൊടുക്കും.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന എന്‍.ഐ.എയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളോട് ഇന്ന് ഹാജരാകാന്‍ എന്‍.ഐ.എ കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഡിജിറ്റല്‍ തെളിവുകള്‍ വിശകലനം ചെയ്യണമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതികളുടെ ഫോണ്‍, ലാപ്‌ടോപ് ഇവ പരിശോധിച്ച റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
അതേസമയം, സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ നഴ്സുമാരുടെ ഫോണുപയോഗിച്ചോ എന്നതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് ലഭിക്കുന്നുണ്ട്. തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് ഇക്കാര്യം അറിയിച്ചത്. സ്വപ്നയെ കണ്ടത് പൊലീസുകാരുടെ സാന്നിദ്ധ്യത്തിൽ മാത്രമാണെന്നും, ഫോൺ നൽകിയിട്ടില്ലെന്നും നഴ്സുമാർ വ്യക്തമാകുരുന്നു.
ഒരാഴ്ച മുമ്പ് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ആറ് ദിവസം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഈ സമയത്താണ് സ്വപ്ന ഉന്നതരെ ഫോൺ വിളിച്ചതായി ആരോപണം ഉയർന്നത്. ഒരു ജൂനിയർ നഴ്‌സിന്റെ ഫോണിൽ നിന്ന് സ്വപ്ന ആരെയോ വിളിച്ചതായി സൂചന ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണം നടത്താൻ അധികൃതർ തീരുമാനിക്കുന്നത്.
സ്വപ്നയെ ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് വിയ്യൂർ ജയിലിലേക്ക് പോയിരുന്നു. പിന്നാലെ ഇവർക്ക് വീണ്ടും നെഞ്ചുവേദന അനുഭവപ്പെടുകയും, ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സ്വപ്നയെ ഇന്ന് ആൻജിയോഗ്രാമിന് വിധേയയാക്കും. ഹൃദയത്തിലേക്കുള്ള രക്തധമനികളിൽ തടസമുണ്ടോ എന്നറിയാനാണ്
ഈ പരിശോധന നടത്തുന്നത്.
കേസിലെ മറ്റൊരു പ്രതി റമീസിനെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. റമീസിന്റെ ആശുപത്രി ചികിത്സയിൽ അധികൃതർ അസ്വാഭാവികത പ്രകടിപ്പിക്കുന്നുണ്ട്. റമീസിന് ഇന്ന് എൻഡോസ്‌കാേപ്പി നടത്തും. രണ്ടുപേർക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് ഡോക്ടർമാരുടെ നിഗമനം. തടവുകാരുടെ വാർഡിലാണ് ഇരുവരും ഇപ്പോൾ ഉള്ളത്. എക്കോ ടെസ്റ്റിന് വിധേയയായ സ്വപ്നയുടെ ആരോഗ്യനില മെഡിക്കൽ ബോർഡ് വിലയിരുത്തി വരുകയാണ്.