വാക്‌സിനെടുത്തവര്‍ക്ക് ആഭ്യന്തര വിമാനയാത്രയ്ക്ക് ആര്‍ടിപിസിആര്‍ ഒഴിവാക്കിയേക്കും; തീരുമാനം ഉടന്‍
ന്യൂഡല്‍ഹി : ആഭ്യന്തര വിമാനയാത്രക്ക് ആര്‍ടി പിസിആര്‍ പരിശോധനാ ഫലം വേണമെന്ന നിബന്ധന ഒഴിവാക്കിയേക്കും. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് ഈ ഇളവു ലഭിക്കുകയെന്നു എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
ആരോഗ്യ രംഗത്തെ വിദഗ്ധരുമായും ചര്‍ച്ച ചെയ്ത ശേഷം ഈ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നിലവില്‍ കോവിഡ് കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര വിമാനയാത്ര നടന്നവരോടാണ് ആര്‍ടിപിസിആര്‍ പരിശോധനാഫലം ചോദിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ രോഗനിരക്ക് പലതായതിനാല്‍ ഒരോ സംസ്ഥാനങ്ങളും പരിശോധന ഫലം ആവശ്യപ്പെടുന്നത് തെറ്റാണെന്നു പറയാനുമാകില്ലെന്നു മന്ത്രി പറഞ്ഞു. എന്തായാലും, നിലവില്‍ ആഭ്യന്തര വിമാനയാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.