സ്റ്റേയില്ലെന്ന് ഹൈകോടതി; ആര്.ടി.പി.സി.ആര് നിരക്ക് 500 രൂപ തന്നെ
കൊച്ചി: സംസ്ഥാനത്തെ ആര്.ടി.പി.സി.ആര് നിരക്ക് 500 രൂപയായി തുടരും. 1700 രൂപയില്‍ നിന്ന് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളി.
പരിശോധനക്ക് 1240 മാത്രമാണ് മാത്രമാണ് ചെലവ് വരുന്നതെന്ന് കോടതി നിരീക്ഷിച്ചു. തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമാണ് നിരക്ക് കുറച്ചതെന്നായിരുന്നു ലാബ് ഉടമകളുടെ വാദം. നിരക്ക് കുറക്കുന്നത് സംസ്ഥാനത്തെ കൊറോണ പരിശോധനകളുടെ ഗുണനിലവാരം തകര്‍ക്കും. ലാബുകളിലെ പരിശോധനകളുടെ നിരക്കുകള്‍ നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ലാബ് ഉടമകള്‍ വ്യക്തമാക്കി.
മറ്റ് സംസ്ഥാനങ്ങളില്‍ ആര്.ടി.പി.സി.ആര് പരിശോധനകളുടെ നിരക്ക് 400 മുതല്‍ 450 വരെയാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കേരളത്തില്‍ ഉണ്ടായിരുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
ആര്.ടി.പി.സി.ആര് പരിശോധനയെ സര്‍ക്കാരിന് അവശ്യ സേവന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താമെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.