ഭാര്യ ഉപേഷിച്ച് മറ്റൊരാളോടൊപ്പം ഒളിച്ചോടിയ പകയിൽ സീരിയൽ കില്ലർ എം രാമുലു18 സ്ത്രീകളെ കൊന്നു തള്ളി.

ഹൈദരാബാദ് / ഭാര്യ ഉപേക്ഷിച്ചതിന് സ്ത്രീകളോട് മൊത്തം ഉണ്ടായ പകയിൽ സീരിയൽ കില്ലർ എം രാമുലു കൊന്നു തള്ളിയത് 18 സ്ത്രീകളെയായിരുന്നു. ഭാര്യ തന്നെ ഉപേഷിച്ച് മറ്റൊരാളോടൊപ്പം ഒളിച്ചോടിയത് സ്ത്രീകളോടൊന്നടങ്കം രാമുലുവിനു പകയുണ്ടാക്കുകയായിരുന്നു എന്നാണ് സീരിയൽ കില്ലർ എം രാമുലുവിനെ പറ്റി പോലീസ് പറയുന്നത്.
ഹൈദരാബാദിൽ 18 സ്ത്രീകളെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ എം രാമുലുവിനെ പറ്റി പോലീസ് പറയുന്ന കഥ ഞെട്ടിക്കുന്നതാണ്. ഇരുപത്തിയൊന്നാം വയസിൽ വിവാഹിതനായ രാമലുവിന്റെ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതോടെ രാമുലു സ്ത്രീകളെ കൊലപ്പെടുത്താൻ ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
പതിനാറ് കൊലപാതകം സഹിതം 21 കേസുകൾക്ക് അറസ്റ്റിലായ രാമുലുവിനെ നാല് കേസുകൾ ഒഴികെ മറ്റെല്ലാ കേസുകളിൽ നിന്നും കോടതി വെറുതെ വിടുകയായിരുന്നു. രണ്ട് കേസുകൾക്ക് ജീവപര്യന്തം തടവ് ലഭിച്ചു. മറ്റ് രണ്ട് കേസുകൾ ഇപ്പോഴും കോടതിയിൽ നടക്കുന്നു. കേസുകളിൽ കോടതിയിൽ വാദം നടക്കവെ 45 കാരനായ രാമലു പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞിരുന്നു.ഏറ്റവും ഒടുവിൽ സിറ്റി ടാസ്‌ക് ഫോഴ്‌സും രാചാകൊണ്ട പൊലീസും ചേർന്നാണ് രാമുലുവിനെ പിടികൂടുന്നത്.
ലൈംഗിക ബന്ധത്തിന് പണം കൊടുക്കാമെന്നു പറഞ്ഞാണ് രാമലു സ്ത്രീകളെ ആദ്യം വലയിൽ വീഴ്ത്തുന്നത്. വിളിച്ചു വരുത്തുന്ന സ്ത്രീ എത്തിയാൽ മദ്യം കഴിച്ച ശേഷം അവരെ കൊലപ്പെടുത്തി വിലപ്പെട്ട വസ്‌തുക്കളുമായി കടന്നു കളയുന്നതാണ് രാമലുവിന്റെ സ്റ്റൈൽ. 18 വർഷം മുൻപ് മുതലാണ് ഇയാൾ ഇത്തരത്തിൽ കൊലപാതകങ്ങൾ നടത്താൻ തുടങ്ങിയത്. കഴിഞ്ഞ ഡിസംബറിൽ അമ്പതും മുപ്പത്തിയഞ്ചും വയസുളള രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി. ഈ കേസുകളിലാണ് രാമലു ഇപ്പോൾ അറെസ്റ്റിലാവുന്നത്. ഇരുവരെയും പണവും മദ്യവും നൽകാമെന്ന് പറഞ്ഞ് ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയാണ് ഉണ്ടായത്.