ഫൈസര്‍ വാക്സിന് സ്വീകരിച്ച 23 പേര് നോര്‍വേ മരിച്ചതായി റിപ്പോർട്ട്.

ഓസ്ലോ/ ഫൈസര്‍ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച 23 വയോധികര്‍ നോര്‍വേയില്‍ മരണപെട്ടു. നിരവധി പേര് അസുഖ ബാധിതരായതായും,എണ്‍പത് വയസ്സിന് മുകളിലുള്ളവരിലാണ് വാക്സിന് പ്രതികൂല ഫലം ചെയ്തതെന്നും,ബ്ലൂംബര്‍ഗാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നോര്‍വീജിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഫൈസര്‍ വാക്സിനും മരണവും തമ്മില്‍ നേരിട്ടുള്ള ബന്ധം ഇതുവരെ സ്ഥാപിച്ചിട്ടില്ലെങ്കിലും, മരണപ്പെട്ട 23 പേരില്‍ 13 പേര്‍ക്കും ഒരേ തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്. വയറിളക്കം, ഛര്‍ദ്ദി, പനി എന്നിവയാണ് പ്രധാനമായും ലക്ഷണങ്ങളായി ഉണ്ടായത്.
ഡിസംബര്‍ മുതല്‍ ജനുവരി വരെ മുപ്പതിനായിരത്തിലേറെ പേര്‍ക്കാണ് രാജ്യത്ത് ഫൈസര്‍-മൊഡേണ വാക്സിനുകള്‍ നല്‍കിയത്. അഞ്ഞൂറിലേറെ പേര് മരണത്തിന് കീഴടങ്ങിയ നോർവേയിൽ ഇതുവരെ 57000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.