CrimeKerala NewsLatest NewsNews

ഭാര്യാസഹോദരന്‍ മാത്രമല്ല പള്ളി വികാരിയും ഭീഷണിപ്പെടുത്തി; മിഥുന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: ഭാര്യാസഹോദരന്‍ ഡോ.ഡാനിഷ് മാത്രമല്ല പള്ളി വികാരിയും മതം മാറുന്നതിനായി തന്നെ ഭീഷണിപ്പെടുത്തിയതായി മര്‍ദനത്തിനിരയായ മിഥുന്റെ മൊഴി. ഒന്നുകില്‍ മതം മാറണമെന്നും അല്ലെങ്കില്‍ ജനിക്കുന്ന കുട്ടിയെ ക്രിസ്ത്യന്‍ മതത്തില്‍ ചേര്‍ക്കണമെന്നും പ്രതിയായ ഡോ. ഡാനിഷും പള്ളി വികാരിയും ആവശ്യപ്പെട്ടെന്നാണ് മിഥുന്‍ കൃഷ്ണന്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ഇതരമതത്തില്‍ പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് മതം മാറണമെന്നാവശ്യപ്പെട്ട് മിഥുന് ക്രൂരമര്‍ദ്ദനമേറ്റത്. ഭാര്യ ദീപ്തിയുടെ സഹോദരന്‍ ഡാനിഷ് നടുറോഡില്‍ പട്ടാപ്പകല്‍ മിഥുനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിഥുന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംസാരിക്കാന്‍ സാധിക്കുന്ന അവസ്ഥയായതോടെയാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പി ആശുപത്രിയിലെത്തി മൊഴിയെടുത്തത്.

പ്രതിയായ ഡോ. ഡാനിഷ് ജോര്‍ജിനും അരയതുരുത്തി ആള്‍ സെയ്ന്റ്‌സ് പള്ളി വികാരി ജോസഫ് പ്രസാദിനും എതിരെയാണ് മൊഴി. രജിസ്റ്റര്‍ വിവാഹത്തിന് പിന്നാലെ വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് ഡാനിഷ് പള്ളിയിലേക്ക് വിളിച്ചുവരുത്തി. പട്ടികജാതി വിഭാഗത്തിലുള്ള മിഥുന്‍ ക്രിസ്തു മതം സ്വീകരിച്ചാല്‍ മാത്രമേ വിവാഹം നടത്താനാവൂ എന്നായിരുന്നു ആദ്യ ആവശ്യം. അത് നിരസിച്ചതോടെ ജനിക്കുന്ന കുഞ്ഞിനെ ക്രിസ്തു മതത്തില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ഡാനിഷിന് പുറമെ പള്ളി വികാരിയും ഈ ആവശ്യം മുന്നോട്ടുവച്ചെന്ന് മിഥുന്‍ പോലീസിനോട് പറഞ്ഞു. അക്കാര്യം കുട്ടിയുണ്ടാകുമ്പോള്‍ ആലോചിക്കാമെന്ന് പറഞ്ഞതോടെ പള്ളിയിലെ സംസാരം രമ്യയമായി അവസാനിപ്പിച്ചു.

അതിന് ശേഷം അമ്മയെ കണ്ടിട്ട് പോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി ഡാനിഷിന്റെ വീടിന്റെ സമീപത്തെത്തിച്ച ശേഷമാണ് മര്‍ദനത്തിലേക്ക് കടന്നതെന്നും മൊഴിയിലുണ്ട്. നിലവില്‍ പോലീസെടുത്തിരിക്കുന്ന കേസില്‍ മത പരിവര്‍ത്തനശ്രമത്തിനോ ദുരഭിമാന മര്‍ദത്തിനോ ഉള്ള വകുപ്പുകള്‍ ചുമത്തിയിട്ടില്ല. മിഥുന്റെ മൊഴി പരിശോധിച്ച് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഡിവൈഎസ്പി സുനീഷ് ബാബു പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button