സാംസ്ങ്ങ് ചെയർമാൻ ലി കുൻ ഹി അന്തരിച്ചു.

സാംസങ്ങ് ഇലക്ട്രോണിക്‌സ് ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു. 78 വയസായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവി ക്കുന്നത്. 2014ൽ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. ലീയുടെ സിയോളിലെ സ്വവസതിയിലായിരുന്നു അന്ത്യം.
ദക്ഷിണ കൊറിയയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് ലീ. 1987 മുതൽ 98 വരെ സാംസങ്ങ് ചെയർമാനായും, 1998 മുതൽ 2008 വരെ സിഇഒയും ചെയർമാനുമായും, 2010 മുതൽ 2020 വരെ ചെയർമാനായും സ്ഥാനം വഹിച്ചിരുന്നു .ലീ കുൻ ഹിയുടെ നേതൃത്വത്തിലാണ് സാംസങ്ങ് അതിൻ്റെ ഏറ്റവും മികച്ച നേട്ടം കൈവരിക്കുന്നത്. രാജ്യത്തിന്റെ ജിഡിപിയുടെ അഞ്ച് ഭാഗവും ദക്ഷിണ കൊറിയൻ സ്ഥാപനമായ സാംസങ്ങിൻ്റെ ആകെയുള്ള വിറ്റുവരവാണ്
1996ൽ അന്നത്തെ ദക്ഷിണ കൊറിയൻ പ്രസിഡന്റിന് കൈക്കൂലി നൽകിയതിന് ലീയെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. പത്ത് വർഷങ്ങൾക്ക് ശേഷം നികുതി വെട്ടിപ്പ് സംബന്ധിച്ച കേസിൽ ലീ വീണ്ടും കുറ്റക്കാരനായി. 2014 തൊട്ട് ലീ കുൻ ഹിയുടെ മകൻ ലീ ജാ യോങ്ങാണ് കമ്പനിയുടെ വൈസ് ചെയർമാനായി പ്രവർത്തിക്കുന്നത്.