അടുത്ത തെരഞ്ഞെടുപ്പ് മുതൽ പ്രവാസി ഇന്ത്യക്കാർക്കും വോട്ടുചെയ്യാം.

ന്യൂഡൽഹി /രാജ്യത്ത് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ കേന്ദ്ര തിര ഞ്ഞെടുപ്പ് കമ്മിഷന്റെ നിർണായക തീരുമാനം. തപാൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ പ്രവാസി ഇന്ത്യക്കാരെ അനുവദിക്കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര സർക്കാ രിന്റെ അനുമതി തേടിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ പച്ചക്കൊടി കാട്ടിയാൽ, ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റുകൾ വഴി അടുത്ത വർഷം കേരളത്തിലടക്കം നടക്കുന്ന നിയമസഭാ തിരഞ്ഞെ ടുപ്പുകളിൽ പ്രവാസികൾക്ക് വോട്ട് ചെയ്യാൻ സൗകര്യം ലഭിക്കും.
ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റുകൾ വഴി ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നത് സംബന്ധിച്ച മാർഗരേഖയും തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമമന്ത്രാലയത്തിനു നൽകിയിട്ടുണ്ട്. പ്രവാസി ഇന്ത്യ ക്കാർ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വന്ന് അഞ്ച് ദിവസത്തി നുളളിൽ വോട്ട് ചെയ്യാനുളള ആഗ്രഹം റിട്ടേണിംഗ് ഓഫീസറെ അറി യിക്കുകയാണ് വേണ്ടത്. തുടർന്ന് റിട്ടേണിംഗ് ഓഫീസർ ബാലറ്റ് പേപ്പർ ഇമെയിലിലൂടെ വോട്ടർക്ക് അയക്കുന്നതാണ്. ബാലറ്റ് പേപ്പറിന്റെ പ്രിന്റ് ഔട്ട് എടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം ഏത് രാജ്യത്താണോ താമസിക്കുന്നത് അവിടുത്തെ ഇന്ത്യൻ എംബസി ജീവനക്കാരുടെ സാക്ഷ്യപത്രത്തോടൊപ്പം വോട്ട് മടക്കി അയച്ചു കൊടുക്കുകയാണ് വേണ്ടത്. വോട്ട് രേഖപ്പെടുത്തി ബൽറ്റ് പേപ്പർ തിരികെ അയക്കുന്നത് മടക്ക തപാലിൽ ആണോ അതോ എംബസിക്ക് കൈമാറുകയാണോ എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ പോസ്റ്റൽ വോട്ടുകൾ അതത് മണ്ഡലങ്ങളിൽ എത്തിക്കുക എന്നത് ചീഫ് ഇലക്ട്രൽ ഓഫീസർമാരുടെ ചുമതലയായിരിക്കും എന്നത് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ പോസ്റ്റൽ വോട്ട് സർവീസ് വോട്ടർമാർക്ക് മാത്രമേ ഇപ്പോൾ ഉള്ളൂ. ഇത് പ്രവാസി ഇന്ത്യക്കാർക്കും ബാധകമാക്കണമെങ്കിൽ കേന്ദ്ര സർ ക്കാർ 1961ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തിൽ കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ടു വരേണ്ടതുണ്ട്. ഇതിന് പാർലമെന്റിന്റെ അംഗീ കാരം ആവശ്യമില്ല എന്ന പ്രത്യേകത കൂടി ഉണ്ട്. 2014 ൽ വ്യവസായി യും മലയാളിയുമായ ഡോ ഷംസീർ വയലിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതു താത്പര്യ ഹർജി ആണ് പ്രവാസി വോട്ട് യാഥാർത്ഥ്യമാക്കുന്നതിൽ ഇപ്പോൾ നിർണായകമായിരിക്കുന്നത്.