Kerala NewsLatest NewsNews
ശബരിമല യുവതി പ്രവേശനത്തില്‍ മൂന്ന് മുന്നണികളെയും വിമര്‍ശിച്ച് എന്‍എസ്‌എസ്

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ മൂന്ന് മുന്നണികളെയും വിമര്‍ശിച്ച് എന്‍എസ്‌എസ്. ശബരിമല സ്ത്രീ പ്രവേശനം സുപ്രിം കോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടത്തിന് വിശ്വാസികളെ സ്വാധീനിക്കാന്‍ ശബരിമലയെ ഉപയോഗിക്കുന്നുവെന്നും എന്‍എസ്‌എസ് ആരോപിച്ചു.
കേന്ദ്ര ഭരണത്തിലിരിക്കുന്ന ബിജെപിക്ക് നിയമം കൊണ്ടു വരാമായിരുന്നു. കോണ്‍ഗ്രസിന് ഭരണത്തിലിരിക്കെ നിയമനിര്‍മാണം നടത്താമായിരുന്നു.
പ്രതിപക്ഷത്തായിരിക്കുമ്പോള്‍ തന്നെ വിശ്വാസം സംരക്ഷിക്കാന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കാമായിരുന്നുവെന്നും എന്‍എസ്‌എസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം തിരുത്താനോ നിയമനിര്‍മാണത്തിലൂടെ പ്രശ്‌നം പരിഹരിക്കാനോ ശ്രമിച്ചില്ലെന്നും എന്‍എസ്‌എസ് ചൂണ്ടിക്കാട്ടി.