Gulf

ദുബായിൽ ഭക്ഷ്യ സ്ഥാപനങ്ങളുടെ എണ്ണം റെക്കോർഡ് നിലയിൽ

ദുബായിലെ ഭക്ഷ്യ മേഖലയിലേക്ക് നിക്ഷേപം ഉയരുന്നു. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ മാത്രം 2,336 പുതിയ ഭക്ഷ്യ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

പുതിയ സ്ഥാപനങ്ങളുടെ വർധനവ്, ദുബൈ ഭക്ഷ്യ വ്യവസായത്തിൽ മുൻനിര നിക്ഷേപ കേന്ദ്രമാകുന്നുവെന്ന് തെളിയിക്കുന്നു. സർക്കാർ ഭക്ഷ്യസുരക്ഷയും ഗുണമേന്മയും ഉറപ്പാക്കുന്നതിന് കർശന നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ദുബൈ മുനിസിപ്പാലിറ്റി വ്യക്തമാക്കി.

കഴിഞ്ഞ ആറുമാസത്തിനിടെ, എമിറേറ്റിലുടനീളം റസ്റ്റോറന്റുകളും ഭക്ഷ്യ വിതരണ സ്ഥാപനങ്ങളും ഉൾപ്പെടെ 34,700 പരിശോധനകൾ നടത്തി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും പൊതുജനാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നതാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.

അധികൃതർ വ്യക്തമാക്കി: “ഭാവിയിലും പരിശോധനകൾ ശക്തമാക്കും. പൊതുജനാരോഗ്യത്തിന് വിട്ടുവീഴ്ചയില്ല.”

Tag: Number of food establishments in Dubai hits record high

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button