CinemaCovidKerala NewsLatest News
ഏവര്‍ക്കും ഈദ് മുബാറക് ആശംസ നേര്‍ന്ന് പ്രീയ താരം
കൊച്ചി: കോവിഡ് മഹാമാരിയിലും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കേരളത്തില്‍ പെരുന്നാള്‍ ആഘോഷിക്കുകയാണ്. മലയാള കരയ്ക്ക് പെരുന്നാള്‍ ദിന ആശംസകള്‍ നേര്‍ന്ന് ഇതിനോടകം താരപ്രമുഖര്‍ മുന്നോട്ട് വന്നു .
അത്തരത്തില്‍ വെള്ള വസ്ത്രം ധരിച്ച് തട്ടമിട്ട് തട്ടതിന്‍ മറയത്തെ മൊഞ്ചത്തി കുട്ടിയായി ആരാധകര്‍ക്ക് ആശംസകള്‍ അറിയിച്ച പ്രിയ താരം ഭാവനയാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
ഈദ് മുബാറക് എന്ന സന്ദേശവുമായി വന്ന ഭാവനയ്ക്ക് തിരിച്ചും ആശംസ അറിയിച്ച ആരാധകര്‍ ചോദിച്ചത് എപ്പോഴാണ് ഒരു തിരിച്ചു വരവുണ്ടാവുക എന്നാണ്. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന താരം ചില റിയാലിറ്റിഷോകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.