Latest News

മണ്ണിടിച്ചില്‍; ഹോട്ടല്‍ കെട്ടിടം തകര്‍ന്നുവീണു

ദില്ലി: മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ ഹോട്ടല്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു വീണു. ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലില്‍ എന്‍ടിപിസി തുരങ്കത്തിന് മുകളില്‍ നിര്‍മ്മിച്ച ഹോട്ടല്‍ കെട്ടിടമാണ് തകര്‍ന്നുവീണത്. ഉത്തരാഖണ്ഡിലെ ജോഷിമാത് ഗ്രാമത്തിലായിരുന്നു സംഭവം.

രണ്ടാഴ്ച മുമ്പ്് ഇവിടെ തുടര്‍ച്ചയായി പല ഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായിരുന്നു്. ഇതിന് പിന്നാലെയാണ് ഈ അപകടം. കുന്നിന് മുകളില്‍ നിന്ന് മണ്ണിടിച്ചിലുണ്ടായതോടെ ഹോട്ടലും പൂര്‍ണ്ണമായും ഇടിയുകയായിരുന്നു.

പൊലീസും എസ്ഡിആര്‍എഫും അപകടസാധ്യത മുന്നില്‍ കണ്ട് ഹോട്ടലിലുണ്ടായിരുന്നവരെ നേരത്തെ ഒഴിപ്പിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. മണ്ണിടിച്ചിലിന് പുറമെ കെട്ടിടത്തില്‍ വിള്ളലുകളും ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button