ഹരികൃഷ്ണയുെട മരണം കൊലപാതകമാണെന്ന് പൊലീസ്- കുറ്റം സമ്മതം നടത്തി പ്രതി
ആലുപ്പുഴ: ചേര്‍ത്തലയില്‍ ഹരികൃഷ്ണ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.് ചേര്‍ത്തല കടക്കരപ്പള്ളിയിലെ നഴ്‌സിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. പിടിയിലായ പ്രതി രതീഷ് കുറ്റ സമ്മതം നടത്തി. പെണ്‍കുട്ടിയുടെ മറ്റൊരു പ്രണയമാണ് കൊലപാതകത്തിന് കാരണമെന്നാണ്് രതീഷ് പൊലീസിനോട് പറഞ്ഞത്. പെണ്‍കുട്ടിയും രതീഷും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായെന്നും അതിനിടെ യുവതിയെ മര്‍ദിച്ചപ്പോള്‍ ബോധരഹിതായെന്നും രതീഷ് പറഞ്ഞു. ബോധ രഹിതയായതോടെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിയരുന്നുവെന്നും പ്രതി രതീഷ് പോലീസിനോട് പറഞ്ഞു. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ മരണകാരണം പൂര്‍ണമായും സ്ഥിരീകരിക്കാനാകൂ എന്നും പൊലീസ് വ്യക്തമാക്കി.
ഹരികൃഷ്ണയെ വെള്ളിയാഴ്ചയാണ് സഹോദരിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനു പിന്നാലെ ഹരികൃഷ്ണയുടെ മൂത്ത സഹോദരി നീതുവിന്റെ ഭര്‍ത്താവ് കടക്കരപ്പള്ളി പുത്തന്‍കാട്ടുങ്കല്‍ രതീഷിലെ കാണാതാവുകയും ചെയ്തു. അന്വേഷണത്തില്‍ രതീഷിനെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് ശനിയാഴ്ച വൈകിട്ടോടെ പിടികൂടി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് രതീഷ് കുറ്റം സമ്മതിച്ചത്.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രയിലെ താല്‍കാലിക നഴ്‌സായി ജോലി ചെയ്തിരുന്ന ഹരികൃഷ്ണയെ വെള്ളിയാഴ്ച വൈകിട്ട് ആറേ മുക്കാലോടെ രതീഷ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. രാത്രി വൈകിയിട്ടും എത്താതായതോടെ ഹരികൃഷ്ണയെ ഫോണില്‍ വിളിച്ചപ്പോള്‍ വീട്ടിലേക്ക് വരികയാണെന്ന്് പറഞ്ഞു. എന്നാല്‍ പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതെയായി. വൈകിയെത്തുന്ന ദിവസങ്ങളില്‍ സാധാരണയായി ഹരികൃഷ്ണയെ വീട്ടിലെത്തിക്കാറുള്ളത് രതീഷാണ്. രതീഷിനെ വിളിച്ചപ്പോഴും ഫോണില്‍ കിട്ടിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ രതീഷിന്റെ വീട്ടിലെത്തി.
രതീഷിന്റെ ഭാര്യയും ഹരികൃഷ്ണയുടെ സഹോദരിയുമായ നീതു നൈറ്റ് ഡ്യൂട്ടിയിലായതിനാല്‍ ബന്ധുക്കള്‍ പൊലീസിനെ വിവരമറിയിച്ചു. അവരെത്തി വാതില്‍ ചവിട്ടത്തുറന്നപ്പോഴാണ് വീടിനുള്ളില്‍ തറയില്‍ ഹരികൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. രതീഷിന്റെ വീടിനുള്ളില്‍ കിടപ്പുമുറിയോട് ചേര്‍ന്നാണ് ഹരികൃഷ്ണ കിടന്നിരുന്നത് .ചുണ്ടിനു താഴെ ചെറിയ ചുവപ്പു പാടല്ലാതെ കാര്യമായ പരുക്കുകളൊന്നും കണ്ടില്ല. ദേഹത്തു മണല്‍ പറ്റിയിട്ടുണ്ട്. ഹരികൃഷ്ണ അവിവാഹിതയാണ്.