DeathGulfKerala NewsLatest NewsUncategorized

ഒരു മാസം മുമ്പ് സൗദിയിൽ എത്തിയ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ഒരു മാസം മുമ്പ് സൗദിയിൽ എത്തിയ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. ദല്ല ഹോസ്പ്പിറ്റലിൽ ജോലി ചെയ്യുന്ന പത്തനംതിട്ട പന്തളം സ്വദേശി തലയോലപറമ്പ് അരുൺ നിവാസിൽ രാജിമോൾ (32) ആണ് ആശുപത്രിയിൽ വെച്ച് ഹൃദയാഘാതമുണ്ടായി മരിച്ചത്.

നാട്ടിൽ നിന്ന് പുതിയ വിസയിൽ ഒരു മാസം മുമ്പാണ് ജോലിക്ക് എത്തിയത്. പിതാവ്: രാമചന്ദ്രൻ, മാതാവ്: വിജയമ്മ, ഭർത്താവ്: എം.ആർ. അഖിൽ. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നിയമനടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ശറഫ് പുളിക്കൽ, റിയാസ് സിയാംകണ്ടം എന്നിവർ രംഗത്തുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button