ഒ. ജെ. ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി അഡ്വ. ഒ. ജെ. ജനീഷ് തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സംസ്ഥാന ഉപാധ്യക്ഷനായാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. ബിനു ചുള്ളിയെ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതോടെ ഒഴിവായ സ്ഥാനത്തേക്കാണ് ജനീഷിന്റെ നിയമനം.
സംഘടനാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ അബിൻ വർക്കിക്ക് സാമുദായിക സമവാക്യം തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു. അബിൻ വർക്കിയെയും കെ. എം. അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരായി നിയമിച്ചു.
കെ.എസ്.യു.യിൽ യൂണിറ്റ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന ഒ. ജെ. ജനീഷ് പിന്നീട് യൂത്ത് കോൺഗ്രസിൽ നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ്, ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തനമനുഷ്ഠിച്ചിട്ടുണ്ട്.
Tag: O. J. Janish elected as Youth Congress state president