Kerala NewsLatest NewsPolitics
എല്‍ഡിഎഫിന്റെ വിജയാഘോഷദിനത്തില്‍ദീപം തെളിയിച്ച് ഒ.രാജഗോപാല്‍; ഹാഷ്ടാഗില്‍ സേവ് ബംഗാള്‍
തിരുവനന്തപുരം: എല്‍ഡിഎഫിന്റെ വിജയാഘോഷദിനത്തില്‍ ദീപം തെളിയിച്ച് മുന്‍ നേമം എംഎല്‍എയും ബിജെപി മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍. എന്നാല്‍ ഹാഷ്ടാഗില്‍ ബംഗാള്‍ വയലന്‍സ്, സേവ് ബംഗാള്‍ എന്നി ഹാഷ് ടാഗുകള്‍ നല്‍കി ദീപം തെളിയിച്ച ചിത്രങ്ങളാണ് രാജഗോപാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എല്‍ഡിഎഫ് വിജയം നേടിയതിന്റെ ഭാഗമായിട്ടല്ല ബംഗാളില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധ സൂചകമായിട്ടാണ് ദീപം തെളിയിക്കല്‍ . ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന സന്ദീപ് വാചസ്പതിയും കുടുംബസമേതം ദീപം തെളിച്ചു. ബംഗാളില്‍ കലാപത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദീപം തെളിച്ചത്.