ഗവർണർ ആകാൻ ഒരിക്കലും കഴിയില്ല, ഓ രാജഗോപാലിനെ പോലെ കാത്തിരുന്നു വിജയിക്കാം എന്ന് കരുതിയാൽ അപ്പോഴേക്കും പാർട്ടി തന്നെ ഉണ്ടാകുമോ എന്ന ആശങ്കയിൽ പി. രാജീവ്

എങ്ങിനെയും ഒരു തിരഞ്ഞെടുപ്പിലെങ്കിലും ജയിച്ചു കാണിക്കണം എന്ന വാശിയിലാണ് പി.രാജീവ്. തന്റെ കഴിവിന്റെ പരമാവധി ഇതിനു വേണ്ടി പ്രയത്നിക്കുകയും ചെയ്യുന്നുണ്ട് എന്നിരുന്നാലും ജനങ്ങൾക്കിടയിൽ സ്വീകാര്യത കുറവ് അതിനു വിലങ്ങുതടിയായി നിൽക്കുന്നു. പണ്ട് ഓ രാജഗോപൽ സ്ഥാനാർത്ഥിയാകാത്ത ഒരു തിരഞ്ഞെടുപ്പും കേരളത്തിലുണ്ടായിട്ടില്ല. എന്നാൽ ഈ അവസാന കാലത്തു ജനങ്ങൾ കൊടുത്ത ഔദാര്യം കൊണ്ട് അദ്ദേഹം ഒരു എം ൽ എ കുപ്പായം തൈപ്പിച്ചു.
അത് അബദ്ധമായി എന്ന് ഇപ്പോൾ അവിടെ ഉള്ളവർക്ക് ഇപ്പോൾ മനസ്സിലാവുകയും ചെയ്തു. ഇത് പോലെ ഒരു അബദ്ധം സംഭവിക്കില്ല എന്ന് കളമശ്ശേരിക്കാർ ഉറപ്പിച്ചു പറയുന്നു. ഇനി രാജേട്ടന്റെ പോലെ കുറച്ചു വര്ഷം വരെ ഇങ്ങനെ തോറ്റു തോറ്റു പോയി സഹതാപ തരംഗം വഴി വിജയിച്ചു കയറാം എന്ന് സ്വപ്നം കാണണമെങ്കിൽ പാർട്ടി ഉണ്ടാവുമോ കേരളത്തിൽ എന്ന് തന്നെ ഉറപ്പിക്കണം. പിണറായി വിജയൻ എന്ന കോർപ്പറേറ്റ് കിങ്ങിൽ കുടുങ്ങി നിൽക്കുന്ന പാർട്ടി കൊൽക്കട്ടയെയും ത്രിപുരയെയും പോലെ നാമാവശേഷമാകാൻ ഇനി അതികം നാൾ വേണ്ടിവരില്ല എന്ന് പി.രാജീവിനും അറിയാൻ സാധ്യതയുണ്ട്.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പിടിച്ചു വാക്കുകൾ കുറുക്കി പാർട്ടി ക്ലാസ് നടത്തുന്നതല്ല രാഷ്ട്രീയം എന്ന് ഇനിയെങ്കിലും പി.രാജീവ് മനസ്സിലാക്കണമെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നു. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്ന് അവരുടെ ആവശ്യം മനസ്സിലാക്കി അതിനുള്ള പരിഹാരമെടുക്കാനുള്ള ആർജെവാക്കുറവ് തന്നെയാണ് പി.രാജീവിന്റെ ഏറ്റവും വലിയ ബലഹീനതയും. ഇനി വിജയിക്കാൻ വേണ്ടി പാർട്ടി മാറി ഒരു കൈ നോക്കുമോ എന്നുള്ളത് ഇനി കണ്ടറിയണം.