CovidKerala NewsLatest News
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഒഡീഷയിലും നിയന്ത്രണം

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഒഡീഷയിലും നിയന്ത്രണം. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് 7 ദിവസത്തെ ക്വാറന്റീന്‍ ഒഡീഷയില്‍ നിര്‍ബന്ധമാക്കി.
മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, മധ്യപ്രദേശ് ,ഛത്തീസ്ഗഡ്, തെലങ്കാന,ഡല്‍ഹി,ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കും ഒഡീഷയില്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
നേരത്തെ തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.