indiaLatest NewsNationalNews

പ്രധാനമന്ത്രിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് അരലക്ഷം വീടുകൾ നിർമിച്ച് നൽകാൻ ഒഡീഷ സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ഒഡീഷ സർക്കാർ അരലക്ഷം വീടുകൾ പാവപ്പെട്ടവർക്ക് നിർമിച്ച് നൽകുമെന്ന് പഞ്ചായത്ത് രാജ് മന്ത്രി അറിയിച്ചു. സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് വേണ്ടി 25 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളാണ് നിർമിക്കുന്നത്. ഓരോ വീടിനും 1.2 ലക്ഷം രൂപയുടെ ധനസഹായവും നൽകും.

പദ്ധതിയിൽ ഏകദേശം ഒരു ലക്ഷത്തോളം പേരെ ഗുണഭോക്താക്കളായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, വീടുകളുടെ നിർമാണത്തിന് നവംബറിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 75 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒഡീഷയുടെ പുരോഗതിയോടുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയ്ക്കുള്ള ആദരസൂചകമായാണ് ഇത്രയും മരങ്ങൾ നട്ടുപിടിപ്പിക്കുന്നതെന്ന് മന്ത്രി മോഹൻ ചരൺ മാഞ്ചി കൂട്ടിച്ചേർത്തു.

Tag: Odisha government to construct half a lakh houses on the occasion of Prime Minister’s 75th birthday

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button