CrimeKerala NewsLatest NewsUncategorized
		
	
	
13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 14 വർഷത്തിന് ശേഷം മാതാവും രണ്ടാനച്ഛനും തടവ് ശിക്ഷ

കോഴിക്കോട്: മുക്കത്ത് 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 14 വർഷത്തിന് ശേഷം മാതാവും രണ്ടാനച്ഛനും അടക്കം എട്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി. മാതാവിന് ഏഴ് വർഷം തടവും രണ്ടാനച്ഛനടക്കം ഏഴ് പ്രതികൾക്ക് 10 വർഷം തടവും ശിക്ഷ വിധിച്ചു. കോഴിക്കോട് അതിവേഗ കോടതി ജഡ്ജി ശ്യാംലാലാണ് കേസിൽ വിധി പ്രസ്താവിച്ചത്. രണ്ട് പ്രതികളെ കോടതി വെറുതെവിട്ടു.
2006-07 കാലഘട്ടത്തിലാണ് 13 വയസ്സുകാരി പീഡനത്തിനിരയായത്. പെൺകുട്ടിയെ മാതാവിന്റെ സഹായത്തോടെ രണ്ടാനച്ഛൻ പീഡിപ്പിച്ചെന്നും പിന്നീട് മറ്റുപ്രതികൾക്ക് കൈമാറിയെന്നായിരുന്നു കേസ്.
പ്രതികളെ പിടികൂടിയെങ്കിലും പലതവണ പ്രോസിക്യൂട്ടർമാരെ മാറ്റിയിരുന്നു. പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതും കേസിൽ കാലതാമസമുണ്ടാക്കി. ഒടുവിൽ 14 വർഷത്തിന് ശേഷമാണ് കോഴിക്കോട് അതിവേഗ കോടതി കേസിൽ വിധി പറഞ്ഞത്.
				


