ഔദ്യോഗിക വസതി ഇല്ല; കര്‍ണാടക മുഖ്യമന്ത്രി ഉത്തരവാദിത്വം നിര്‍വഹിക്കുന്നത് സ്വവസതിയില്‍ നിന്ന്
ബംഗളുരു: ബി. എസ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും ഔദ്യോഗിക വസതി ഒഴിയാത്തതിനാല്‍ പുതിയ മുഖ്യമ്രന്തി ബസവരാജ് ബൊമ്മെ ഇപ്പോഴു സ്വന്തം വീട്ടില്‍ നിന്ന് തന്നെ ഉത്തരവാദിത്വം നിര്‍വഹിക്കുകയാണ്.
ആര്‍ ടി നഗറിലെ സ്വന്തം വീട്ടില്‍നിന്നാണ് മുഖ്യമന്ത്രി കര്‍ണാടകയുടെ ഭരണ ചുമതല നിര്‍വഹിക്കുന്നത്. കര്‍ണാടകയിലെ മുഖ്യമന്ത്രിമാര്‍ക്ക് സ്ഥിരമായി ഒരു ഔദ്യോഗിക വസതിയില്ലാത്തതിനാല്‍ ബ്രിട്ടീഷ് ഭരണകാലത്ത് പണികഴിപ്പിച്ച ആഡംബര ബംഗ്ലാവുകളാണ് മുഖ്യമന്ത്രിമാരുടെ ഔദ്യോഗിക വസതിയാകാറുള്ളത്.
ഇതില്‍ നിലവില്‍ കാവേരി, അനുഗ്രഹ എന്നിവ ഒഴികെ, മറ്റ് ബംഗ്ലാവുകള്‍ ഒന്നും തന്നെ മുഖ്യമന്ത്രിമാര്‍ക്ക് യോഗ്യമല്ല. ലോകായുക്ത ജസ്റ്റിസ് വിശ്വനാഥ ഷെട്ടിയാണ് അനുഗ്രഹയില്‍ താമസ്സിക്കുന്നത്. അതേസമയം ബി എസ് യെദ്യൂരപ്പയാണ് കാവേരിയില്‍ താമസ്സിക്കുന്നത്.
എന്നാല്‍ മുന്‍ മുഖ്യമന്ത്രി വസതി ഒഴിയാന്‍ താത്പര്യം കാണിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ മന്ത്രി സ്വന്തം വീട്ടില്‍ നിന്ന് തന്നെ ഭരണം നടത്തുന്നത്.