Kerala NewsLatest NewsUncategorized

എണ്ണ ചോർച്ച: ടൈറ്റാനിയം കമ്പനിക്കെതിരെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്

തിരുവനന്തപുരം: എണ്ണ ചോർച്ചയുമായി ബന്ധപ്പെട്ട് ടൈറ്റാനിയം കമ്പനിക്കെതിരെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്. ചോർച്ചാ വിവരം അറിയിക്കുന്നതിൽ കമ്പനി വീഴ്ച വരുത്തിയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കളക്ടർക്ക് റിപ്പോർട്ട് നൽകി.

എണ്ണ ചോർച്ച അറിയിച്ചത് നാട്ടുകാരാണ്. കടൽ തീരത്ത് നാല് കി. മീ ചുറ്റളവിൽ എണ്ണ പടർന്നു. കടലിൽ എണ്ണ പടർന്നിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും മലിനീകരണ നിയന്ത്രണ ബോർഡ് കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ഇന്നലെയാണ് തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയിൽ ഫർണസ് പൈപ്പ് പൊട്ടി എണ്ണ ചോർന്നത്. ഓടയിലൂടെയാണ് എണ്ണ കടൽത്തീരത്തെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പൊലീസിനേയും മലിനീകരണ നിയന്ത്രണ ബോർഡിനേയും അറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഫാക്ടറിയുടെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button