ആലപ്പുഴയില്‍ ഒരാള്‍ക്ക് രണ്ട് തവണ കോവിഡ് വാക്‌സിന്‍ നല്‍കി; ഗുരുതര വീഴ്ച്ച
ആലപ്പുഴയില്‍ 65 വയസുകാരന് കോവിഡ് വാക്സിന്‍ നല്‍കിയതില്‍ ഗുരുതര വീഴ്ച്ച. രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ എടുക്കാന്‍ എത്തിയ ആള്‍ക്ക് രണ്ടു തവണ കുത്തിവെപ്പ് നല്‍കിയതായിട്ടാണ് ആരോപണം. കരുവാറ്റ ഇടയിലില്‍ പറമ്ബില്‍ ഭാസ്കരനാണ് രണ്ട് തവണ വാക്സിന്‍ നല്‍കിയത്. കരുവാറ്റ പി.എച്ച്.സിയിലാണ് സംഭവം നടന്നത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാസ്കരനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ആശുപത്രിയിലെ മുകളിലത്തെ നിലയില്‍ നിന്നും വാക്സിന്‍ എടുത്ത് ഇറങ്ങി വരവെ ഭാസ്കരനെ വീണ്ടും വാക്സിന്‍ എടുക്കാനാണെന്ന് പറഞ്ഞ് താഴെയുള്ളവര്‍ കൂട്ടികൊണ്ടുപോവുകയായിരുന്നെന്ന് മകള്‍ വ്യക്തമാക്കി. രണ്ടാം ഡോസ് വാക്സിന്‍ എടുക്കുന്നതിനെ കുറിച്ച് അച്ഛന് അറിയില്ലായിരുന്നു. താന്‍ വാക്സിന്‍ എടുത്ത് പുറത്തിറങ്ങിയപ്പോള്‍ അച്ഛന്‍ വന്ന് രണ്ടാമത്തെ തവണ എടുക്കുന്നില്ലേ എന്നും, എനിക്ക് രണ്ട് തവണ കുത്തിവെപ്പ് എടുത്തെന്നും പറയുമ്ബോഴാണ് സംഭവം അറിയുന്നതെന്ന് മകള്‍ പറയുന്നു.