Kerala NewsLatest NewsLocal News
പഴയ ഇന്ധന പമ്പ് ടാങ്കറിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം.
കോഴിക്കോട്: കോഴിക്കോട് പഴയ ഇന്ധന പമ്പ് ടാങ്കറിന് തീപിടിച്ചു. നടക്കാവ് വയനാട് റോഡിലാണ് സംഭവം. പഴയ ഇന്ധന പമ്പ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ഫ്ലാറ്റിന്റെ നിര്‍മ്മാണം നടക്കുകയായിരുന്നു.
പമ്പ് പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന ടാങ്കര്‍ സ്ഥലത്ത് നിന്നും മാറ്റാന്‍ തൊഴിലാളികള്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ടാങ്കര്‍ പൊട്ടി തെറിച്ചത്.
സമീപ സ്ഥലങ്ങളില്‍ ആശുകള് ഉണ്ടായതിനാല്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരെ അറിയിച്ചതോടെ വന്‍ ദുരന്തം ഒഴിവായി. വിവരം അറിഞ്ഞ് അഗ്നി രക്ഷാസേനയെത്തി തീയണച്ചു.
അതേസമയം സമീപ പ്രദേശത്ത് പെട്രോള്‍ പമ്പുണ്ടായിരുന്നത് ആളുകളെ ഭീതിയിലാക്കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് വയനാട് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.