CrimeLatest NewsNationalSportsUncategorized

ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യൻ്റെ കൊലപാതകം; ഒളിമ്പിക്​സ്​ മെഡൽ ജേതാവ്​ സുശീൽ കുമാർ അറസ്റ്റിൽ

ന്യൂഡെൽഹി: മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ റാണയുടെ കൊലപാതക കേസിൽ ഒളിവിലായിരുന്ന ഒളിമ്പിക്​സ്​ മെഡൽ ജേതാവ്​ സുശീൽ കുമാർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം സുശീൽ കുമാർ ഉത്തർപ്രദേശിലെ മീററ്റിലുള്ള ടോൾപ്ലാസയിൽ കാറിൽ സഞ്ചരിക്കുന്ന ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്.

മേയ്​ നാലിനാണ്​ കേസിനാസ്​പദമായ സംഭവം നടന്നത്.23കാരനായ സാഗർ ധൻഖഡ് എന്ന സാഗർ റാണയെ സ്‌റ്റേഡിയത്തിന്റെ പാർക്കിങ് ഏരിയയിൽ വെച്ച്‌ മർദിച്ച്‌ കൊ​ലപ്പെടുത്തിയെന്നാണ് കേസ്. മറ്റു ഗുസ്തിക്കാർക്ക് മുന്നിൽ മോശമായി പെരുമാറിയതിന് സുശീൽ കുമാറും കൂട്ടാളികളും മോഡൽ ടൗണിലെ വീട്ടിൽനിന്നും സാഗറിനെ പിടിച്ചുകൊണ്ടുവരികയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച മൊഴി.

സുശീൽ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഡൽഹി കോടതി സുശീൽ കുമാറിനും മറ്റ് ഒമ്പത് പേർക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും, സുശീൽ കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരുന്നു.

ഒളിവിൽ പോയ സുശീൽ കുമാർ ആദ്യം ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും തുടർന്ന് ഡെൽഹിയിൽ തിരിച്ചെത്തി ഹരിയാനയിലെ വിവിധയിടങ്ങളിൽ കഴിയുകയാണെന്നും സൂചന ലഭിച്ചിരുന്നു. ഇതേതുടർന്ന്, പൊലീസ് ലുക്ക് ഔട്ട്​ നോട്ടീസും ഇറക്കിയും ​വിവരം നൽകുന്നവർക്ക്​ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചും തകൃതിയായ അന്വേഷണമാണ് നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button