GulfLatest NewsUncategorized
ഒമാനിൽ വീണ്ടും രാത്രികാല നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

മസ്‌കറ്റ്: ഒമാനിൽ രാത്രികാല വ്യാണിജ്യ പ്രവർത്തനങ്ങൾക്ക് വിലക്ക് പ്രഖ്യാപിച്ചു. എല്ലാ ഗവർണറേറ്റുകളിലുമാണ് രാത്രികാല നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി എട്ടു മണി മുതൽ പുലർച്ചെ അഞ്ചു മണി വരെയാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് നാലിന് നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്നും മാർച്ച് 20 വരെ തുടരുമെന്നും സുപ്രീം കമ്മറ്റി അറിയിച്ചു.
റെസ്‌റ്റോറന്റ്, കഫേകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ഹോം ഡെലിവറി എന്നിവയ്ക്കും വിലക്ക് ബാധകമാണ്. പെട്രോൾ സ്‌റ്റേഷൻ, ആരോഗ്യ സ്ഥാപനങ്ങൾ, ഫാർമസികൾ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. അതേസമയം മാർച്ച് ഏഴ് മുതൽ 11 വരെ സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴി മാത്രമാകും ക്ലാസുകൾ ഉണ്ടാകുകയെന്ന് സുപ്രീം കമ്മറ്റി അറിയിച്ചു.