മനുവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് പിതാവ്.

തൊടുപുഴ/ നരിയംപാറയിലെ പീഡനകേസ് പ്രതി മനുമനോജിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മനുവിന്റെ പിതാവ് മനോജ് രംഗത്ത് എത്തി. ജയിൽ ജീവനക്കാർക്കെതിരേയാണ് പിതാവിൻ്റെ ആരോപണം. ജയിൽ ജീവനക്കാർ മനുവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് പിതാവ് ആരോപിച്ചു. മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
24ന് ആണ് കേസുമായി ബന്ധപ്പെട്ട് മനുവിനെ സ്റ്റേഷനിൽ ഹാജരാക്കിയത്. 28ന് ജയിലിലേക്ക് മാറ്റി. ചോദിച്ചപ്പോൾ മകൻ ക്വാറന്റീനിലാണെന്നാണ് പറഞ്ഞത്. പലതവണ ചോദിച്ചപ്പോഴും ക്വാറന്റീനിലാണെന്നാണ് പറയുന്നത്.പിന്നീടാണ് തോർത്തിൽ തൂങ്ങിമരിച്ചെന്ന് പറഞ്ഞത്. തോർത്തിൽ തൂങ്ങിമരിച്ച ഒരാളുടെ കഴുത്തിൽ എങ്ങനെ അടയാളം വന്നു. അതിൽ ഞങ്ങൾക്ക് വിശ്വാസമില്ല’, മനോജ് പറഞ്ഞു.പെണ്ണിന്റെ വീട്ടുകാരുടെ സ്വാധീനം ഉപയോഗിച്ച് അവനെ തല്ലി കെട്ടിതൂക്കിയതാണെന്നും പിതാവ് ആരോപിച്ചു.വ്യാഴാഴ്ചയാണ് മനുമനോജിനെ കെട്ടിത്തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ‘മനുവും പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു.കഴിഞ്ഞ 19ന് പെൺകുട്ടിയുടെ വീട്ടുകാരുമായി താൻ സംസാരിച്ചിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ വിവാഹം കഴിപ്പിക്കാമെന്നാണ് അന്ന് വീട്ടുകാർ പറഞ്ഞത്. എന്നാൽ പിന്നീട് 21ന് അവർ കട്ടപ്പന പോലീസ് സ്റ്റേഷനിൽ കേസു കൊടുക്കുകയായിരുന്നു. പെണ്ണിന്റെ ബന്ധു പോലീസ് ഉദ്യോഗസ്ഥനാണ്. അതറിഞ്ഞ് പെൺകുട്ടി തന്നെ ഇക്കാര്യം വിളിച്ച് പറഞ്ഞിരുന്നുവെന്നും പിതാവ് പറയുന്നു. സ്റ്റേഷനിൽ വെച്ച് പെൺകുട്ടിയുടെ വീട്ടുകാരോട് സംസാരിച്ചിരുന്നു. ഞങ്ങളുടെ പെണ്ണിന്റെ കാര്യം ഞങ്ങൾ സേഫ് ആക്കി. ഇനി നിങ്ങൾ നിങ്ങടെ കാര്യം നോക്കിക്കോ എന്നായിരുന്നു അവരുടെ മറുപടി എന്നും മനോജ് പറഞ്ഞിരുന്നു.
ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരുന്ന മനു മനോജിനെയാണ് മുട്ടം ജയിലിൽ ആണ് തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. പീഡനത്തിനി രയായ പെൺകുട്ടി നേരത്തെ മരണപ്പെട്ടിരുന്നു. കഴിഞ്ഞ 23ന് ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ചു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ മനുവിനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നൽകുന്നത്. ഒളിവില്‍ പോയ മനു പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി കഴിഞ്ഞ 31ന് മരിച്ചു. പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ മാസം 24നാണ് പ്രതി മനു മനോജിനെ തൊടുപുഴ കോടതി റിമാൻഡ് ചെയ്യുന്നത്. മുട്ടത്തെ ജില്ലാ ജയിലിൽ തടവിലായിരുന്ന പ്രതി വൈകിട്ട് നാലുമണിയോ ടെയാണ് ആത്മഹത്യ ചെയ്തതെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം.