keralaKerala NewsLatest News

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ; ഓണക്കിറ്റിലെ ഉത്പന്നങ്ങൾ ഇവ

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യവിതരണമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ആദ്യഘട്ടത്തിൽ AAY വിഭാഗത്തിനും ക്ഷേമസ്ഥാപനങ്ങൾക്കുമാണ് കിറ്റുകൾ നൽകുക. കിറ്റിൽ 14 ഇനങ്ങൾ ഉൾപ്പെടും. വിതരണം സെപ്റ്റംബർ 4നകം പൂർത്തിയാക്കും എന്നും മന്ത്രി പറഞ്ഞു.

ഓണം പ്രമാണിച്ച്, ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭ്യമാക്കും. ഇതിന് ബി.പി.എൽ – എ.പി.എൽ വ്യത്യാസം ബാധകമല്ല. കൂടാതെ 250-ൽ അധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് പ്രത്യേക ഓഫറുകളും ഉണ്ടായിരിക്കും.

പുതുതായി വിപണിയിലെത്തിച്ച അരിപ്പൊടി, ഉപ്പ്, പഞ്ചസാര, മട്ട അരി, പായസം മിക്സ് തുടങ്ങിയ സാധനങ്ങൾ ഓണച്ചന്തയിൽ വൻ വിലക്കുറവിൽ ലഭ്യമാക്കും. ഇത്തവണ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ വഴിയും സബ്സിഡി ഉൽപ്പന്നങ്ങൾ വിൽക്കും. വെളിച്ചെണ്ണയുടെ വില കുറയ്ക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

സപ്ലൈകോ ഓണച്ചന്ത സംസ്ഥാനവ്യാപകമായി ഇത്തവണയും നടത്തും. സബ്സിഡി സാധനങ്ങളോടൊപ്പം ശബരി ഉൽപ്പന്നങ്ങൾ, മറ്റ് എഫ്.എം.സി.ജി ഉൽപ്പന്നങ്ങൾ, മിൽമ ഉൽപ്പന്നങ്ങൾ, കൈത്തറി വസ്ത്രങ്ങൾ, പഴം, ജൈവപച്ചക്കറികൾ എന്നിവയും 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ വിൽക്കപ്പെടും. അതുപോലെ പ്രമുഖ ബ്രാൻഡുകളുടെ നിരവധി സാധനങ്ങൾക്കും വൻ വിലക്കുറവ് ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഓണക്കിറ്റിലെ ഉത്പന്നങ്ങള്‍

പഞ്ചസാര – 1 കിലോ
വെളിച്ചെണ്ണ – 500 മില്ലി
തുവര പരിപ്പ് – 250 ഗ്രാം
ചെറുപയര്‍ പരിപ്പ് – 250 ഗ്രാം
വന്‍ പയര്‍ – 250 ഗ്രാം
കശുവണ്ടി 50 ഗ്രാം
നെയ് (മില്‍മ) – 50 മില്ലി
ശബരി ഗോള്‍ഡ് ടീ – 250 ഗ്രാം
ശബരി പായസം മിക്‌സ് – 200 ഗ്രാം
ശബരി സാമ്പാര്‍ പൊടി – 100ഗ്രാം
ശബരി മുളക് പൊടി – 100 ഗ്രാം
മഞ്ഞപ്പൊടി – 100 ഗ്രാം
മല്ലി പൊടി – 100 ഗ്രാം
ഉപ്പ് – 1 കിലോ

Tag: Onakit distribution in the state from August 26; These are the products in the Onakit

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button