BusinessCovidKerala NewsLatest NewsLaw,Local News
ഓണച്ചന്തകള്‍ ഒരുങ്ങി. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.
തിരുവനന്തപുരം:സംസ്ഥാനത്ത് ഓണച്ചന്തകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. സപ്ലൈകോയുടെ കീഴിലായി ആരംഭിക്കുന്ന ഓണച്ചന്തകളുടെ സംസ്ഥാനതല ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.
കോവിഡ് വ്യാപന പ്രതിസന്ധികള്‍ക്കിടയിലൂടെ കടന്നു വരുന്ന ഓണമായതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഓണച്ചന്തകള്‍ ഒരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി ഓണയച്ചന്തകളിലേക്ക് ടോക്കണ്‍ ബുക്കിങ് സംവിധാനമാണ് നടത്തുന്നത്. രാവിലെ 9.30 മുതല്‍ വൈകിട്ട് 6.30 വരെ ഉണ്ടാകുന്ന ഓണച്ചന്തയില്‍ ഒരു ദിവസം 75 പേര്‍ക്കാണ് ടോക്കണ്‍ ബുക്കിങിലൂടെ പ്രവേശനത്തിന് സാധിക്കുക.
മറ്റു കച്ചവട സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി 30 ശതമാനം വിലക്കുറവിലാണ് സപ്ലൈകോയുടെ കീഴിലെ ഓണച്ചന്തകളില്‍ സാധനങ്ങള്‍ വില്‍ക്കുന്നത്.