EducationkeralaKerala NewsLatest NewsLocal NewsUncategorized

ഇനി ചോദ്യക്കടലാസ് ചോരില്ല, മാർഗ്ഗരേഖ പുറത്തിറക്കി സർക്കാർ

കവര്‍ പൊട്ടിച്ച തീയതിയും സമയവും രേഖപ്പെടുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ്

””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””

തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖ നിർദ്ദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി . പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ് മാത്രമേ ചോദ്യക്കടലാസ് അടങ്ങുന്ന പാക്കറ്റുകള്‍ പൊട്ടിക്കാന്‍ പാടുള്ളൂ , കവര്‍ പൊട്ടിക്കുമ്പോള്‍ പരീക്ഷയ്‌ക്കെത്തിയ രണ്ട് കുട്ടികള്‍, പരീക്ഷ ചുമതലയുള്ള അധ്യാപകര്‍ എന്നിവരുടെ ഒപ്പും, കവര്‍ പൊട്ടിച്ച തീയതിയും സമയവും രേഖപ്പെടുത്തണമെന്ന് സ്‌കൂളുകളിലെ പ്രധാനാധ്യാപകരെ അറിയിച്ചു.

ചോദ്യക്കടലാസ് കൈകാര്യം ചെയ്യാൻ ഓരോ ജില്ലകളിലും പ്രത്യേകം മൂന്നംഗ പരീക്ഷാസെല്ലും സജ്ജമാക്കി. ബിആര്‍സികളില്‍ ചോദ്യക്കടലാസ് വിതരണം ചെയ്യുമ്പോള്‍ ഇഷ്യൂ രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കണമെന്നും മുഴുവന്‍ സ്‌കൂളുകളും ചോദ്യക്കടലാസ് കൈപ്പറ്റുന്നത് വരെ മുറിയും അലമാരയും മുദ്രവച്ച് സൂക്ഷിക്കണമെന്നും നിർദ്ദേശം. വിതരണ മേല്‍നോട്ടവും ബിആര്‍സി തല ഏകോപനവും നിരീക്ഷണവും ജില്ലാ ഓഫീസ് നിര്‍വ്വഹിക്കണമെന്നും വിദ്യാഭസ്യ വകുപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button