ഓണസമ്മാനം; 20 കോച്ചുകളുള്ള രണ്ട് പുതിയ വന്ദേഭാരത് ട്രെയിനുകൾ കേരളത്തിന്

ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച 20 കോച്ചുകളുള്ള രണ്ട് പുതിയ വന്ദേഭാരത് ട്രെയിനുകൾ കേരളത്തിന്. തിങ്കളാഴ്ച ദക്ഷിണ റെയിൽവേയ്ക്ക് കൈമാറിയ ട്രെയിൻ ചെന്നൈയിലെ ബേസിന്‍ ബ്രിഡ്ജിൽ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് കേരളത്തിലേക്ക് പുറപ്പെട്ടത്. പാലക്കാട് വഴിയാണ് പുതിയ വന്ദേഭാരത് മംഗളൂരുവിലേക്ക് എത്തുന്നത്.
ഇതിനുമുമ്പ് ആലപ്പുഴ മാർഗം ഓടുന്ന മംഗളൂരു–തിരുവനന്തപുരം വന്ദേഭാരത് 16 കോച്ചുകളായിരുന്നു. ഇപ്പോൾ അത് 20 കോച്ചുകളാക്കി വിപുലീകരിച്ച് സർവീസിൽ ഇറക്കുന്നു. മംഗളൂരു ഡിപ്പോയിലെ പരിശോധന പൂർത്തിയായ ശേഷമേ സർവീസ് ആരംഭിക്കുന്ന തീയതി തീരുമാനിക്കൂ. ഇപ്പോൾ 1016 സീറ്റുകളുള്ള ട്രെയിനിൽ 320 സീറ്റുകൾ കൂടി കൂട്ടി മൊത്തം 1336 സീറ്റുകളാകും ലഭിക്കുക. ഇതിനകം തന്നെ തിരുവനന്തപുരം– കാസർഗോഡ് വന്ദേഭാരത് ജനുവരി 10 മുതൽ 16 കോച്ചിൽ നിന്ന് 20 കോച്ചുകളായി ഉയർത്തിയിരുന്നു.
Tag: Onam gift; Two new Vande Bharat trains with 20 coaches for Kerala