
ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് ദക്ഷിണ റെയിൽവേ അനുവദിച്ച പ്രത്യേക തീവണ്ടികളിൽ മുൻകൂട്ടി റിസർവേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. എസ്എംവിഎറ്റി ബെംഗളൂരു–തിരുവനന്തപുരം നോർത്ത്–എസ്എംവിഎറ്റി ബെംഗളൂരു, മംഗളൂരു ജങ്ഷൻ–കൊല്ലം–മംഗളൂരു ജങ്ഷൻ, മംഗളൂരു ജങ്ഷൻ–തിരുവനന്തപുരം നോർത്ത്–മംഗളൂരു ജങ്ഷൻ എന്നീ റൂട്ടുകളിലെ പ്രത്യേക ട്രെയിനുകൾക്കാണ് റിസർവേഷൻ ആരംഭിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 1 മുതൽ റിസർവേഷൻ ആരംഭിച്ച ട്രെയിനുകൾ
06119 ചെന്നൈ സെൻട്രൽ– കൊല്ലം പ്രതിവാര എക്സ്പ്രസ്
(സർവീസ് തീയതികൾ: ഓഗസ്റ്റ് 27, സെപ്റ്റംബർ 03, 10)
06120 കൊല്ലം–ചെന്നൈ സെൻട്രൽ പ്രതിവാര എക്സ്പ്രസ്
(സർവീസ് തീയതികൾ: ഓഗസ്റ്റ് 28, സെപ്റ്റംബർ 04, 11)
06041 മംഗളൂരു ജങ്ഷൻ–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്
(സർവീസ് തീയതികൾ: ഓഗസ്റ്റ് 21, 23, 28, 30, സെപ്റ്റംബർ 04, 06, 11, 13)
06042 തിരുവനന്തപുരം നോർത്ത്–മംഗളൂരു ജങ്ഷൻ എക്സ്പ്രസ്
(സർവീസ് തീയതികൾ: ഓഗസ്റ്റ് 22, 24, 29, 31, സെപ്റ്റംബർ 05, 07, 12, 14)
06047 മംഗളൂരു ജങ്ഷൻ–കൊല്ലം എക്സ്പ്രസ്
(സർവീസ് തീയതികൾ: ഓഗസ്റ്റ് 25, സെപ്റ്റംബർ 01, 08)
06048 കൊല്ലം–മംഗളൂരു ജങ്ഷൻ എക്സ്പ്രസ്
(സർവീസ് തീയതികൾ: ഓഗസ്റ്റ് 26, സെപ്റ്റംബർ 02, 09)
ഓഗസ്റ്റ് 2 മുതൽ റിസർവേഷൻ ആരംഭിച്ച ട്രെയിനുകൾ
06547 എസ്എംവിഎറ്റി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്
(സർവീസ് തീയതികൾ: ഓഗസ്റ്റ് 13, 27, സെപ്റ്റംബർ 03)
06548 തിരുവനന്തപുരം നോർത്ത്–എസ്എംവിഎറ്റി ബെംഗളൂരു എക്സ്പ്രസ്
(സർവീസ് തീയതികൾ: ഓഗസ്റ്റ് 14, 28, സെപ്റ്റംബർ 04)
06523 എസ്എംവിഎറ്റി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്
(സർവീസ് തീയതികൾ: ഓഗസ്റ്റ് 11, 18, 25, സെപ്റ്റംബർ 01, 08, 15)
06524 തിരുവനന്തപുരം നോർത്ത്–എസ്എംവിഎറ്റി ബെംഗളൂരു എക്സ്പ്രസ്
(സർവീസ് തീയതികൾ: ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 02, 09, 16)
യാത്രക്കാർക്ക് ആവശ്യമായ ടിക്കറ്റുകൾ സമയത്ത് ബുക്ക് ചെയ്യണമെന്ന് ദക്ഷിണ റെയിൽവേ നിർദേശിച്ചു.
Tag; Onam rush; Advance reservations for special trains have begun