CovidKerala NewsLatest NewsLaw,Politics

സൗജന്യ ഓണ കിറ്റ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും നല്‍കും;ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ഓണ കിറ്റ് ലഭ്യമാക്കാനൊരുങ്ങി സര്‍ക്കാര്‍. റേഷന്‍ കാര്‍ഡില്ലാത്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ഓണ കിറ്റ് വിതരണം ചെയ്യണമെന്ന ആവശ്യം ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ നിയമ സഭയില്‍ ഉന്നയിക്കുകയായിരുന്നു.

തുടര്‍ന്ന് ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നല്‍കുമെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. ഇതിനായി റേഷന്‍ കാര്‍ഡില്ലാത്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് റേഷന്‍ കാര്‍ഡ് നല്‍കാനുള്ള നടപടി ക്രമങ്ങള്‍ സര്‍ക്കാര്‍ ചെയ്തു വരികയാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം നടന്‍ മണിയന്‍പിള്ള രാജുവിന് ഭക്ഷ്യമന്ത്രി ഓണ കിറ്റ് വീട്ടിലെത്തിച്ച് നല്‍കിയതില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

മണിയന്‍പിള്ള രാജു സപ്ലൈക്കോയ്ക്ക് നല്‍കുന്ന സഹകരണം വലുതാണെന്നും അതിന് പ്രശംസ പറയാനാണ് താന്‍ ഓണ കിറ്റുമായി താരത്തിന്റെ വീട്ടില്‍ പോയതെന്നും മന്ത്രി വിശധീകരിച്ചു. അതിനാല്‍ ആ സംഭവത്തില്‍ വിവാദം ശൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിക്കരുതെന്നും ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button