CinemaKerala NewsLatest NewsNews

ശ്രദ്ധിക്കുക, ഇത് എന്റെ നമ്പറല്ല. വ്യജമാണ് ; ഒമര്‍ ലുലുവിന്റെ പേരില്‍ വ്യാജ നമ്പര്‍ പ്രചരിക്കുന്നു

സിനിമാ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പേരില്‍ വ്യാജ നമ്പര്‍ പ്രചരിക്കുന്നു. ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. വ്യാജ നമ്പറും പോസ്റ്റിനൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പറ്റിക്കല്‍ നടന്നാല്‍ താന്‍ ഉത്തരവാദിയല്ലെന്നും ഒമര്‍ ലുലു ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നു.

‘ശ്രദ്ധിക്കുക, ഇത് എന്റെ നമ്ബറല്ല. വ്യജമാണ്. ഏതെങ്കിലും രീതിയിലുള്ള പറ്റിക്കല്‍ നടന്നാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ല’, എന്നാണ് ഒമര്‍ കുറിച്ചത്.പവര്‍സ്റ്റാര്‍ ആണ് ഒമര്‍ ലുലുവിന്റെ പുതിയ ചിത്രം. ബാബു ആന്റണിയാണ് നായകനാകുന്നത്. ബാബു ആന്‍റണിക്കൊപ്പം റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ഒമര്‍ ലുലുവിന്റെ മുന്‍ സിനിമകള്‍ കോമഡിച്ചേരുവകള്‍ ഉള്ളതായിരുന്നു. കൊക്കെയ്‍ന്‍ വിപണിയാണ് പവര്‍ സ്റ്റാര്‍ സിനിമയുടെ പ്രമേയമായി വരുന്നത്. അമേരിക്കന്‍ ബോക്സിങ് ഇതിഹാസമായ റോബര്‍ട് പര്‍ഹാമും ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട്. കിക്ക് ബോക്സിങില്‍ അഞ്ചു തവണ ലോകചാമ്ബ്യനും, നാല് തവണ സപോര്‍ട്-കരാട്ടെ ചാമ്ബ്യനുമായ റോബര്‍ട്ട് പര്‍ഹാം അമേരിക്കയിലെ തിരക്കേറിയ നടനും സംവിധായകനും എഴുത്തുകാരനും നിര്‍മ്മാതാവും കൂടിയാണ്. റോബര്‍ട് പര്‍ഹാം ജോയിന്‍ ചെയ്യുമ്ബോള്‍ നല്ലൊരു ഇന്‍റര്‍നാഷണല്‍ അപ്പീല്‍ തന്നെ പവര്‍ സ്റ്റാറിന് നല്‍കുവാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ സിനിമയ്ക്ക്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button